---
title: "#budsschool  |  സ്വപ്നങ്ങളിൽ പറക്കാം...... നാദാപുരത്തെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രവാസിവ്യവസായിയുടെ ആകാശ യാത്ര "
english_title: "#fly #dreams #flight #non #resident #businessman #students #Buds #School #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217606/fly-dreams-flight-non-resident-businessman-students-buds-school-nadapuram"
published_at: "2024-07-05T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687e161c9a8e_budsschool.jpg"
keywords: []
---

# #budsschool  |  സ്വപ്നങ്ങളിൽ പറക്കാം...... നാദാപുരത്തെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രവാസിവ്യവസായിയുടെ ആകാശ യാത്ര 

> **Lead Summary:** ** നാദാപുരം:[ **സാധാരണക്കാരൻ നിത്യേന സമീപിക്കുന്ന ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി നാദാപുരം ഗ്രാമപഞ്ചായത്തിലെത്തിയ സ്ഥാരി ഗ്രൂപ്പ് എം.ഡി.സഫാരി സൈനുൽ ആബിദീൻ വക ബംബർ സമ്മാനം.

## Article Content

** നാദാപുരം:[ **സാധാരണക്കാരൻ നിത്യേന സമീപിക്കുന്ന ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി നാദാപുരം ഗ്രാമപഞ്ചായത്തിലെത്തിയ സ്ഥാരി ഗ്രൂപ്പ് എം.ഡി.സഫാരി സൈനുൽ ആബിദീൻ വക ബംബർ സമ്മാനം.

നാദാപുരം ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് വിമാനയാത സമ്മാനമായി ലഭിച്ചത്. എല്ലാകുട്ടികളെയും രക്ഷിതാക്കളെയും തിരുവനന്തപുരം കാണിക്കണമെന്നും കണ്ണൂരിൽനിന്നും തിരുവനന്തപുരത്തെക്കുംതിരിച്ചുമുള്ള വിമാനയാത്രയാണ് അദ്ദേഹംസമ്മാനിച്ചത്.

ബിസിനസ് ആവശ്യാർത്ഥം പലരാജ്യങ്ങളിലും സന്ദർശിക്കുമ്പോൾ പലതും പഠിക്കാൻ ശ്രമിക്കാറുണ്ട്. സ്വന്തം നാട്ടിലെ സംവിധാനങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതിനാണ് സാധാരണക്കാർ കൂടുതലായി അവലംബിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ തീരുമാ നിച്ചതെന്ന് സൈനൽ ആബിദീൻ പറഞ്ഞു.

ഒരു പാട് മേഖലയിൽ രാജ്യത്ത് ശ്രദ്ദയമായ പ്രവർത്തനങ്ങൾ നടത്തുന്ന നാദാപുരംഗ്രാമപഞ്ചായത്തിനെ കൂടുതലറിയാനാണ് അദ്ദേഹം സന്ദർശിച്ചത്. ബഡ് സ്കളിൽ ജനപ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ നാസർ എം.സി സുബൈർ ജനീദ ഫിർ ദൗസ് മെമ്പർമാരായ അബ്ബാസ് കണേക്കൽ വി. അബ്ദുൽ ജലിൽ മുസ്ലിംലന് നിയോജക മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് ഹെൽത്ത്ഇൻസ്പെക്ടർ കെ.സതീഷ് ബാബുവി.ടി.കെആയിഷ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217606/fly-dreams-flight-non-resident-businessman-students-buds-school-nadapuram)