---
title: " #foundbody  |  കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ  മൃതദേഹം സംസ്‌കരിച്ചു  "
english_title: "#dead #body #found #pond #cremated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217611/dead-body-found-pond-cremated"
published_at: "2024-07-05T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687e7cbe56b5_WhatsApp_Image_2024-07-05_at_10.26.16_AM.jpeg"
keywords: []
---

#  #foundbody  |  കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ  മൃതദേഹം സംസ്‌കരിച്ചു  

> **Lead Summary:** **നാദാപുരം:[** വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ മരിച്ചനിലയിൽ കണ്ടത്തിയ വയോധികൻ്റെ മൃതദേഹം സംസ്‌കരിച്ചു. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

**നാദാപുരം:[** വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ മരിച്ചനിലയിൽ കണ്ടത്തിയ വയോധികൻ്റെ മൃതദേഹം സംസ്‌കരിച്ചു. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കണ്ണൻ മീൻ പിടിക്കാനാണെന്നു പറഞ്ഞ് കുളത്തിന് സമീപത്തേക്ക് പോയത്.

ഉച്ചയായിട്ടും തിരിച്ച് എത്താതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയിൽ മൊബൈൽ ഫോണും കുടയും കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ജാനു മക്കൾ: അനിൽകുമാർ, സുനിൽ കുമാർ ( ഓട്ടോഡ്രൈവർ വളയം ) , സനൽ . മരുമക്കൾ: ഉഷ ( ചെക്യാട് ) , ജിഷ ( കായപ്പനച്ചി ), സിമിജ ( ഉള്ളിയേരി ) സഹോദരങ്ങൾ: പരേതനായ മീത്തലെ കുന്നുമ്മൽ ചാത്തു, പാലോറ ചാലിൽ മാത , തുണ്ടിയിൽ മാതു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217611/dead-body-found-pond-cremated)