---
title: "#vaikkammuhammadbasheer | അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ"
english_title: "#Students #pay #homage #to #the #Sultan #Letters"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217617/students-pay-homage-to-the-sultan-letters"
published_at: "2024-07-05T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687ee094d3d6_vaikkammuhhamdh.jpg"
keywords: []
---

# #vaikkammuhammadbasheer | അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ

> **Lead Summary:** **പാറക്കടവ് :[**[ ](സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്.

## Article Content

**പാറക്കടവ് :[**[ ](സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്.

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. ഡോക്യുമെൻ്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി, തുടങ്ങിയ പരിപാടികളും ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു.

ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി, തുടങ്ങിയവർ പ്രസംഗിച്ചു. സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217617/students-pay-homage-to-the-sultan-letters)