---
title: "#TIM | ബേപ്പൂരിലെ 'വൈലാലിൽ' ;  ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ"
english_title: "#Wailalil #Beypur ;  #TIM #students #visit #Beypur #Sultan's #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217625/wailalil-beypur-tim-students-visit-beypur-sultans-house"
published_at: "2024-07-05T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687f8b0974e3_timmmm.jpg"
keywords: []
---

# #TIM | ബേപ്പൂരിലെ 'വൈലാലിൽ' ;  ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം:[**ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ 'വൈലാലിൽ' വീട് സന്ദർശിച്ച് നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

**നാദാപുരം:[**ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ 'വൈലാലിൽ' വീട് സന്ദർശിച്ച് നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

വീട്ടിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിലും സംബന്ധിച്ചു. സാഹിത്യ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ബഷീർ ദിന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പുസ്തകപ്രദർശനം എന്നിവ സംഘടിപ്പിച്ചു.

പഠനയാത്രയുടെ ഫ്ലാഗ് ഓഫ് കവി വി.സി.ഇക്ബാൽ നിർവഹിച്ചു.

സ്കൂൾ മാനേജർ മുഹമ്മദ് ബംഗളത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലീം, മണ്ടോടി ബഷീർ, സത്യൻ ടി. കെ, എസ്. ജെ, സജീവ് കുമാർ, റാഷിദ്‌ പറോളി, അസ്മ. എസ്. എം, സീനത്ത് മൊളേരി, ദിൽജിത ടീച്ചർ, നൂരിയ. പി. കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217625/wailalil-beypur-tim-students-visit-beypur-sultans-house)