---
title: "#CPI | തൂണേരി കൃഷി ഭവൻ ചുറ്റുമതിൽ അപകട നിലയിൽ; നടപടി സ്വീകരിക്കണം - സി പി ഐ"
english_title: "#Thuneri #Krishi #Bhavan's #perimeter #wall #danger; #Action #must #taken #CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217723/thuneri-krishi-bhavans-perimeter-wall-danger-action-must-taken-cpi"
published_at: "2024-07-06T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688a7fe8fb63_thoonerii.jpg"
keywords: []
---

# #CPI | തൂണേരി കൃഷി ഭവൻ ചുറ്റുമതിൽ അപകട നിലയിൽ; നടപടി സ്വീകരിക്കണം - സി പി ഐ

> **Lead Summary:** **തൂണേരി:[ **സ്കൂൾ വിദ്യാർത്ഥികൾക്കും കാൽ നടയാത്രക്കാരുടെയും ജീവന് ഭീഷണിയായി തൂണേരി കൃഷി ഓഫീസ് ചുറ്റുമതിൽ.

## Article Content

**തൂണേരി:[ **സ്കൂൾ വിദ്യാർത്ഥികൾക്കും കാൽ നടയാത്രക്കാരുടെയും ജീവന് ഭീഷണിയായി തൂണേരി കൃഷി ഓഫീസ് ചുറ്റുമതിൽ.

അപകടനില പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ തൂണേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്നതുമായ പ്രധാന റോഡിനോട് ചേർന്ന് നിൽക്കുന്ന ചുറ്റുമതിൽ അപകടാവസ്ഥയിലായി മാസങ്ങളായി.

ഇത് പരിഹരിക്കാത്തത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും ഇത് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് തൂണേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സി പി ഐ തൂണേരി ലോക്കൽ കമ്മിറ്റി നിവേദനം നൽകി സി പി ഐ ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി,

തൂണേരി ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ ബാബുരാജ്, അരവിന്ദൻ എടവലത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217723/thuneri-krishi-bhavans-perimeter-wall-danger-action-must-taken-cpi)