---
title: "#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു"
english_title: "#housewife #from #Edachery #being #treated #snakebite #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217832/housewife-from-edachery-being-treated-snakebite-died"
published_at: "2024-07-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689110c5b142_sharadha.jpeg"
keywords: []
---

# #snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു

> **Lead Summary:** **എടച്ചേരി:[**പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയിൽ താഴെകുനി ദേവി ആണ് മരിച്ചത്.

## Article Content

**എടച്ചേരി:[**പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയിൽ താഴെകുനി ദേവി ആണ് മരിച്ചത്.

വൈകിട്ടാണ് വീടിന് സമീപത്ത് വച്ച് ദേവിക്ക് പാമ്പ് കടിയേറ്റത്.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ്: പരേതനായ കണാരൻ.

മക്കൾ: ബാബു, രാജൻ, ഉഷ.

മരുമക്കൾ: രാജീവൻ, ശോഭ, സരള. ഇന്ന് രാവിലെ ഒൻപത് മണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217832/housewife-from-edachery-being-treated-snakebite-died)