---
title: "#Chelakad  | 'വിത്തെടുക്കാം വിളവ് നേടാം '  ചേലക്കാട് ടൗണിൽ പ്രത്യേക വിത്ത് ട്രേ സ്ഥാപിച്ചു"
english_title: "#special #seed #tray #been #set #Chelakad #town #Let's #sow #and #get #yield"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217845/special-seed-tray-been-set-chelakad-town-lets-sow-and-get-yield"
published_at: "2024-07-06T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66891997a3b53_asunithaa.jpg"
keywords: []
---

# #Chelakad  | 'വിത്തെടുക്കാം വിളവ് നേടാം '  ചേലക്കാട് ടൗണിൽ പ്രത്യേക വിത്ത് ട്രേ സ്ഥാപിച്ചു

> **Lead Summary:** **നാദാപുരം :[**[ ](ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതി ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച 'വിത്തെടുക്കാം വിളവ് നേടാം ' പരിപാടി വ്യത്യസ്ഥത പുലർത്തി.

## Article Content

**നാദാപുരം :[**[ ](ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതി ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച 'വിത്തെടുക്കാം വിളവ് നേടാം ' പരിപാടി വ്യത്യസ്ഥത പുലർത്തി.

ചേലക്കാട് ടൗണിൽ പ്രത്യേക വിത്ത് ട്രേ സ്ഥാപിച്ചാണ് അഞ്ഞൂറോളം പാക്കറ്റ് വിത്തുകൾ വിതരണം ചെയ്തത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫിസർ അശ്വതി വിനോദ് കൃഷി അറിവുകൾ നൽകി. നിസാർ എടത്തിൽ, വി മൊയ്തു,എ ടി ഫൈസൽ, അബ്ദുള്ള നടുക്കണ്ടി സംസാരിച്ചു.

ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും, മികച്ച വിളവെടുപ്പ് നടത്തുന്നവർക്ക് പ്രോത്സാഹനം സമ്മാനങ്ങൾ നൽകുമെന്നും എം സി സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217845/special-seed-tray-been-set-chelakad-town-lets-sow-and-get-yield)