---
title: "#dangertree | അപകട ഭീഷണി ഉയർത്തി  പൂമരം ; ഉടൻ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ"
english_title: "#Poomaram #raised #threat #danger #The #locals #want #cut #change #immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218075/poomaram-raised-threat-danger-the-locals-want-cut-change-immediately"
published_at: "2024-07-07T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a6be63976e_allamaraam.jpg"
keywords: []
---

# #dangertree | അപകട ഭീഷണി ഉയർത്തി  പൂമരം ; ഉടൻ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ

> **Lead Summary:** **നാദാപുരം :[**മരം മറിഞ്ഞ് വീണാൽ സമീപത്തെ വീടുകൾ തകർന്നു വീഴും റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും അപകടം , സമീപത്തെ സോളാർ വിളക്ക്, വൈദ്യുതി പോസ്റ്റുകൾ എന്നിവയെല്ലാം തകരും.

## Article Content

**നാദാപുരം :[**മരം മറിഞ്ഞ് വീണാൽ സമീപത്തെ വീടുകൾ തകർന്നു വീഴും റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും അപകടം , സമീപത്തെ സോളാർ വിളക്ക്, വൈദ്യുതി പോസ്റ്റുകൾ എന്നിവയെല്ലാം തകരും.

നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കല്ലാച്ചി ജിസിഐ റോഡിൽ കവാത്തുമ്മൽ മുക്കിൽ സ്ഥിതിചെയ്യുന്ന ഭീമൻ പൂമരം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരേപോലെ അപകടഭീഷണി ഉയർത്തുന്നു.

കുറ്റിപ്രം എ എൽ പി സ്കൂൾ, കല്ലാച്ചി ഗവ . യു പി സ്കൂൾ , ഗവ.കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് , തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളാണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്.

നാദാപുരം ഗ്രാമപഞ്ചായത്തിലെ 10, 18 വാർഡുകൾ ഉൾപ്പെടുന്നതാണ് പ്രദേശം. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല .

അപകട ഭീഷണി ഉയർത്തുന്ന മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218075/poomaram-raised-threat-danger-the-locals-want-cut-change-immediately)