---
title: "#MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര "
english_title: "#Success #sweet #effort #made #MCVadakara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218179/success-sweet-effort-made-mcvadakara"
published_at: "2024-07-07T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ade9bc103f_dfg.jpg"
keywords: []
---

# #MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര 

> **Lead Summary:** **ഓർക്കാട്ടേരി : [ **പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുകയെന്ന് എം സി വടകര അഭിപ്രായപ്പെട്ടു.

## Article Content

**ഓർക്കാട്ടേരി : [ **പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുകയെന്ന് എം സി വടകര അഭിപ്രായപ്പെട്ടു.

എം.എസ്.എഫ് ഓർക്കാട്ടേരി ടൗൺ കമ്മിറ്റിയുടെയും മണപ്പുറം ശാഖയുടെയും ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും നാടിന്റെ അഭിമാനമായി മാറിയ ഡോക്ടർ ബിരുദം നേടിയവരെയും ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എസ് എഫ് ഓർക്കാട്ടേരി ടൗൺ ശാഖ പ്രസിഡന്റ് മുഫീസ് കെ പി അധ്യക്ഷത വഹിച്ചു.

അബ്ദു റഹ്മാൻ വാഫി ഖിറാഅത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. മോട്ടിവേഷൻ ക്ലാസിന് നാസർ മാസ്റ്റർ മയ്യന്നൂർ (സിജി )നേതൃത്വം നൽകി.

മുസ്ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്‌ ഹാഫിസ് മാതാഞ്ചേരി, ജമാൽ പി കെ, റിയാസ് കുനിയിൽ, ആസിഫ് ഒക്കെ, അമീർ വളപ്പിൽ, എന്നിവർ സംസാരിച്ചു.

റാസിൽ കെ പി സ്വാഗതവും നാഫി കല്ലേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറോളം വിദ്യാർഥികൾ അനുമോദനം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218179/success-sweet-effort-made-mcvadakara)