---
title: "#complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി"
english_title: "#DYFI #filed  #complaint #on #behalf #of #Nadapuram #SI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218409/dyfi-filed-complaint-on-behalf-of-nadapuram-si"
published_at: "2024-07-08T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bfdc8293f4_adddjjjjj.jpg"
keywords: []
---

# #complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

> **Lead Summary:** **നാദാപുരം:[ **ക്രിമിനൽപശ്ചാത്തലമുള്ള വ്യക്തികളിൽനിന്ന്‌ നാദാപുരം എസ്.ഐ. എസ്. ശ്രീജിത്ത്‌ സമ്മാനം സ്വീകരിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പരാതി നൽകി.

## Article Content

**നാദാപുരം:[ **ക്രിമിനൽപശ്ചാത്തലമുള്ള വ്യക്തികളിൽനിന്ന്‌ നാദാപുരം എസ്.ഐ. എസ്. ശ്രീജിത്ത്‌ സമ്മാനം സ്വീകരിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പരാതി നൽകി.

നാദാപുരം മേഖലാ സെക്രട്ടറി കെ.കെ. വിജേഷാണ് എ.ഡി.ജി.പി.ക്ക് പരാതി നൽകിയത്. നാദാപുരം സ്റ്റേഷനിലെത്തി ഉപഹാരം നൽകിയ വ്യക്തി ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പരാതിയിൽ പറയുന്നു.

അതെ സമയം നാദാപുരത്തെ ട്രാഫിക് യൂണിറ്റിന് കുടനൽകിയതായും ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഇത് സ്വീകരിക്കുന്നതിന് അനുമതിവാങ്ങിയതായും നാദാപുരം പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218409/dyfi-filed-complaint-on-behalf-of-nadapuram-si)