---
title: "#Byelection |  പൊരുതി ജയിക്കാൻ; എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൽ കുമാർ പത്രിക സമർപ്പിച്ചു"
english_title: "#to #fight #and #win #LDF #candidate #PShijilKumar #submitted #his #nomination #papers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219224/to-fight-and-win-ldf-candidate-pshijilkumar-submitted-his-nomination-papers"
published_at: "2024-07-11T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66900f5a98eba_nadapuram.jpg"
keywords: []
---

# #Byelection |  പൊരുതി ജയിക്കാൻ; എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൽ കുമാർ പത്രിക സമർപ്പിച്ചു

> **Lead Summary:** **നാദാപുരം : **യുഡിഎഫ് സിറ്റിംഗ് സീറ്റിൽ പൊരുതാൻ ഉറച്ച് എൽഡിഎഫ് . തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ മത്സരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൻ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

## Article Content

**നാദാപുരം : **യുഡിഎഫ് സിറ്റിംഗ് സീറ്റിൽ പൊരുതാൻ ഉറച്ച് എൽഡിഎഫ് . തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ മത്സരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൻ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത് .

പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഈ ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ. കെ.ഉമേഷ് സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തൂണേരി ബിഡിഒ ദേവികാ രാജിനാണ് പത്രിക നല്കിയത്. എൽഡിഎഫ് നേതാക്കളായ പി പി ചാത്തു, രജീന്ദ്രൻ കപ്പള്ളി, പി എം നാണു, കെ പി വനജ, വി കെ ഭാസ്കരൻ, തയ്യിൽ ശ്രീധരൻ, എം കുഞ്ഞിരാമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയായി ദ്വര. കെ.യും നോമിനേഷൻ നൽകിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219224/to-fight-and-win-ldf-candidate-pshijilkumar-submitted-his-nomination-papers)