---
title: "#Byelection |  ഉപതെരഞ്ഞെടുപ്പ്; തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ആർ പി വിനീഷ് ബിജെപി സ്ഥാനാർത്ഥിയാകും "
english_title: "# by-election #RPVineesh #will #be #BJP #candidate #Thuneri #Block #Parakkadav #Division"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219234/by-election-rpvineesh-will-be-bjp-candidate-thuneri-block-parakkadav-division"
published_at: "2024-07-11T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66901c074eaa4_bjp.jpg"
keywords: []
---

# #Byelection |  ഉപതെരഞ്ഞെടുപ്പ്; തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ആർ പി വിനീഷ് ബിജെപി സ്ഥാനാർത്ഥിയാകും 

> **Lead Summary:** **തൂണേരി : **തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആർ പി വിനീഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

## Article Content

**തൂണേരി : **തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആർ പി വിനീഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ കെ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ടി. കെ ചന്ദ്രൻ വി.പി പവിത്രൻ മണ്ഡലം ജനറൽ സെക്രട്ടറി മധു പ്രസാദ് കെ.ടി കുഞ്ഞിക്കണ്ണൻ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വി.എം വിനീഷ്,ബിജെപി ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് അജേഷ് ടികെ വിനോദ് കെ അക്ഷയ് വളയം തുടങ്ങിയവർ പങ്കെടുത്തു.

പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഈ ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ. കെ.ഉമേഷ് സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്നടക്കുന്നത്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാറും, യുഡിഎഫ് സ്ഥാനാർത്ഥിയായി ദ്വര. കെ.യും നോമിനേഷൻ നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219234/by-election-rpvineesh-will-be-bjp-candidate-thuneri-block-parakkadav-division)