നാദാപുരം : മേഖലയിലെ ഗവ. ആശുപത്രികളിൽ നടക്കുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ഫലം വൈകുന്നത് പ്രതിരോധത്തിന് തിരിച്ചടിയാകുന്നു.

രോഗികൾക്കും എല്ലാ തവർക്കും ആശങ്കയുടെ നാളുകൾ. കോവിഡ് പരിശോധന ഫലത്തിൻ്റെ കാത്തിരിപ്പ് ദിവസങ്ങൾ നീളുന്നു. മുമ്പൊക്കെ പിറ്റേദിവസംതന്നെ ഫലം കിട്ടിയിരുന്നെങ്കിലും ഇപ്പോൾ നാലും അഞ്ചും ദിവസമൊക്കെ വൈകുന്നുണ്ട്.
സ്വാബ് കോഴിക്കോട്ടേക്ക് അയച്ചാണ് പരിശോധിക്കുന്നത്. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന സ്വാബുകൾ പരിശോധിക്കാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതുമൂലമാണ് ഫലവും വൈകുന്നത്. നേരത്തേ ലാബുകളിൽ താത്കാലികമായി നിയമിച്ച ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടതാണ് പ്രശ്നമായത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ചെയ്ത ടെസ്റ്റിന്റെ ഫലം വ്യാഴാഴ്ച വൈകീട്ടും എത്തിയിട്ടില്ല. പരിശോധിച്ചവർ ക്വാറന്റീൻ പാലിക്കുന്നുണ്ടോ എന്ന് മനസിലാക്കാനും സംവിധാനമില്ല.
കാത്തിരുന്ന് മടുത്ത് ഇവർ പുറത്തിറങ്ങിയശേഷമാണ് പോസിറ്റീവ് ഫലം വരുന്നതെങ്കിൽ ഇത് വ്യാപനത്തിന് വഴിയൊരുക്കും. പഴയതുപോലെ പരിശോധനാ സംവിധാനങ്ങൾ വ്യാപകമായി ഇല്ലാത്തതും പ്രശ്നമാണ്. ക്യാമ്പുകൾ ഉൾപ്പെടെ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Days of Anxiety covid test result; The waiting days are long