---
title: "#ValayamUPschool | പുതിയ സാരഥികൾ വളയം യു പി സ്കൂൾ പ്രതിഭകളെ അനുമോദിച്ചു     "
english_title: "#The #new #charioteers #congratulated #the #Valayam #UP #school #talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219492/the-new-charioteers-congratulated-the-valayam-up-school-talents"
published_at: "2024-07-12T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669153805bb85_upschooll.jpg"
keywords: []
---

# #ValayamUPschool | പുതിയ സാരഥികൾ വളയം യു പി സ്കൂൾ പ്രതിഭകളെ അനുമോദിച്ചു     

> **Lead Summary:** **വളയം:[ **വളയം യു പി സ്കൂൾ പിടിഎ ജനറൽ ബോഡി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹാളിൽ നടന്ന ജനറൽ ബോഡി വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശോകൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:[ **വളയം യു പി സ്കൂൾ പിടിഎ ജനറൽ ബോഡി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹാളിൽ നടന്ന ജനറൽ ബോഡി വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശോകൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വി പി ചന്ദ്രൻ, പിടിഎ വൈസ് പ്രസിഡണ്ട് എടക്കണ്ടി സുനി, പ്രധാന അധ്യാപിക അനില ടീച്ചർ സീനിയർ ടീച്ചർ സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യുഎസ്എസ് , എൽ എസ് എസ് വിജയികളെയും മറ്റ് പരീക്ഷ, ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219492/the-new-charioteers-congratulated-the-valayam-up-school-talents)