---
title: "#Complaint | പ്രതിയിൽ നിന്നും സമ്മാനം സ്വീകരിച്ചെന്ന പരാതി; നാദാപുരം എസ് ഐക്ക് സ്ഥലം മാറ്റം "
english_title: "#Complaint #receiving #gift #from #defendant #Nadapuram #SI #moved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219693/complaint-receiving-gift-from-defendant-nadapuram-si-moved"
published_at: "2024-07-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66925a8d821c3_cmplaintt.jpg"
keywords: []
---

# #Complaint | പ്രതിയിൽ നിന്നും സമ്മാനം സ്വീകരിച്ചെന്ന പരാതി; നാദാപുരം എസ് ഐക്ക് സ്ഥലം മാറ്റം 

> **Lead Summary:** **നാദാപുരം: [** പോലീസിനെ ആക്രമിച്ചതടക്കുള്ള കേസിൽ പ്രതിയായ ആളിൽ നിന്ന് സമ്മാനം സ്വീകരിച്ചെന്ന പരാതിയെ തുടർന്ന് നാദാപുരം എസ്.ഐയെ സ്ഥലം മാറ്റി.

## Article Content

**നാദാപുരം: [** പോലീസിനെ ആക്രമിച്ചതടക്കുള്ള കേസിൽ പ്രതിയായ ആളിൽ നിന്ന് സമ്മാനം സ്വീകരിച്ചെന്ന പരാതിയെ തുടർന്ന് നാദാപുരം എസ്.ഐയെ സ്ഥലം മാറ്റി.

ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി സെക്രട്ടേരി കെ.കെ വിജേഷാണ് എസ്.ഐ ശ്രീജിത്തിനെതിരെ സംസ്ഥാന ഇൻ്റലിജൻ്റ്സ് എ ഡി.ജി.പിക്ക് പരാതി നൽകിയത്.

ഇതന്വേഷിക്കാൻ വടകര നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി കെ. എസ് ഷാജിയെ ചുമതലപ്പെടുത്തുകയായിരുന്നു. വിജേഷിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു.

തുടർന്നാണ് എസ്.ഐയെ മുക്കം സ്റ്റേഷനിലേക്ക് മാറ്റിയത്. പകരം അനീഷ് വടക്കേടത്തിനെയാണ് നാദാപുരത്ത് നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219693/complaint-receiving-gift-from-defendant-nadapuram-si-moved)