---
title: "#buildingcollapsed  | തത്സമയ ദൃശ്യം; കുറുവന്തേരിയിൽ സ്കൂൾ പരിസരത്ത്  കെട്ടിടം തകർന്നു വീണു   "
english_title: "#live #view #building #collapsed #school #premises #Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219740/live-view-building-collapsed-school-premises-kuruvantheri"
published_at: "2024-07-13T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66929225c9ac0_kanatha_nashammmm.jpg"
keywords: []
---

# #buildingcollapsed  | തത്സമയ ദൃശ്യം; കുറുവന്തേരിയിൽ സ്കൂൾ പരിസരത്ത്  കെട്ടിടം തകർന്നു വീണു   

> **Lead Summary:** **പാറക്കടവ് :[**കുറുവന്തേരിയിൽ സ്കൂൾ പരിസരത്തെ സ്വകാര്യ കെട്ടിടം തകർന്നു വീഴുന്നതിൻ്റെ തൽസമയ ദൃശ്യം ട്രൂവിഷൻ ന്യൂസിന് ലഭിച്ചു.

## Article Content

**പാറക്കടവ് :[**കുറുവന്തേരിയിൽ സ്കൂൾ പരിസരത്തെ സ്വകാര്യ കെട്ടിടം തകർന്നു വീഴുന്നതിൻ്റെ തൽസമയ ദൃശ്യം ട്രൂവിഷൻ ന്യൂസിന് ലഭിച്ചു.

മഴ കനത്ത് പെയ്യുന്നതിനിടെയാണ് കുറുവന്തേരിയിൽ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണത്. ഇന്ന് രാവിലെയാണ് ഇരുനില കെട്ടിടം തകർന്നത്.

കുറുവന്തേരി യുപി സ്കൂൾ പരിസരത്തെ പഴയ കെട്ടിടമാണ് നിലംപൊത്തിയത്. സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

പതിറ്റാണ്ടുകളായി പോസ്റ്റാഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ കഴിഞ്ഞ മാസം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219740/live-view-building-collapsed-school-premises-kuruvantheri)