---
title: "#robbery  | അരുണ്ടയിൽ  വ്യാപക കവർച്ച;  പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു "
english_title: "#Widespread #robbery #Arunda  #The #milk #society #houses #shops #broken #open"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219777/widespread-robbery-arunda-the-milk-society-houses-shops-broken-open"
published_at: "2024-07-13T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692b62031cc5_assdhhhh.jpg"
keywords: []
---

# #robbery  | അരുണ്ടയിൽ  വ്യാപക കവർച്ച;  പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു 

> **Lead Summary:** **നാദാപുരം :[**[ ](വളയത്ത് പാൽ സൊസൈറ്റിയും വീടും കടയും കുത്തി തുറന്ന് വ്യാപക കവർച്ച . സ്വർണവും പണവും നഷ്ടപ്പെട്ടു.

## Article Content

**നാദാപുരം :[**[ ](വളയത്ത് പാൽ സൊസൈറ്റിയും വീടും കടയും കുത്തി തുറന്ന് വ്യാപക കവർച്ച . സ്വർണവും പണവും നഷ്ടപ്പെട്ടു.

വളയം അരൂണ്ടയിൽ പാൽ സൊസൈറ്റിയും രണ്ട് കടകളിലും ഒരു വീട്ടിലുമാണ് കവർച്ച നടന്നത്. പുഞ്ചയിൽ സുനിൽകുമാറിൻ്റെ വീടും കുത്തി തുറന്നാണ് മോഷണം നടത്തിയത്.

സുനിൽ കുമാറിൻ്റെ വീട്ടിൽ സൂക്ഷിച്ച ചെറിയ കുട്ടികളുടെ അരപവൻ്റെ മൂന്ന് സ്വർണ മോതിരങ്ങളും അലമാരയിലായുള്ള അയ്യായിരം രൂപയുമാണ് മോഷണം പോയത്.

പാൽ സൊസൈറ്റിയിൽ നിന്ന് നാലായിരം രൂപയുമാണ് കവർന്നത്. കവർച്ച അരൂണ്ടയിലെ പുല്ലാത്ത് ശ്രീധരൻ്റെ സ്റ്റേഷനറി പീടികയിൽ സൂക്ഷിച്ച 8000 രൂപയും കവർന്നു.

ദിനേശന്റെ ചായകടയിലും കള്ളൻ കയറി. വീട്ടുകാരുടെയും സൊസൈറ്റിയുടെയും കട ഉടമകളുടെയും പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219777/widespread-robbery-arunda-the-milk-society-houses-shops-broken-open)