നാദാപുരം: (nadapuram.truevisionnews.com)ഫുജൈറ കെഎംസിസി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരിക്ക് കൈമാറി.

ഡയാലിസിസ് ട്രസ്റ്റ് ഓഫിസിൽ ചേർന്ന കൈമാറ്റ ചടങ്ങിൽ ജമാൽ സി പി അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ജ.സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു.
സി എച്ച് ഹമീദ് മാസ്റ്റർ,റിയാസ് സി കെ ,ജലീൽ കൊന്നക്കൽ,അലി കേളോത്ത് ,ലത്തീഫ് അമ്മാങ്കണ്ടി എന്നിവർ സംസാരിച്ചു
#Fujairah #KMCC #Constituency #Committee #handed #over #funds Dialysis #Centre