നാദാപുരത്ത് ഒന്നാം നമ്പര്‍ 22 ാം വാര്‍ഡ്

By | Tuesday January 1st, 2019

SHARE NEWS

നാദാപുരം: അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കടലാസ് പോലും നാദാപുരം പഞ്ചായത്തിലെ 22ാം വാര്‍ഡ് പ്രദേശത്ത് (ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം) കാണാന്‍ കഴിയില്ല.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്തിനെതിരെ പരാതി ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് നൈബേര്‍സ് റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. സീറോ വെയ്‌സ്റ്റ് പദ്ധതി നടപ്പിലാക്കുന്നതില്‍ പിന്നാക്കം പോയ ഗ്രാമപഞ്ചായത്തുകളിലെന്നാണ് നാദാപുരം.

Loading...

എന്നാല്‍ 22 ാം വാര്‍ഡ് മാലിന്യ സംസ്‌കരണ മേഖലയില്‍ പുതിയൊരു മാതൃക മുന്നോട്ട് വെയ്ക്കുകയാണ് . 2017 ഒക്ടോബര്‍ 23 നാണ് സുരക്ഷ.. പരിസ്ഥിതി സംരക്ഷണം… സൗഹൃദം എന്നീ ലക്ഷ്യങ്ങളോടെ മൈ നൈബേര്‍സ് റസിഡന്‍സ് കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പഞ്ചായത്ത് അംഗം സി കെ നാസറും മൈ നൈബേര്‍സിന്റെ പിന്തുണ നല്‍കി വരുന്നു.

മൈ നൈബേര്‍സ് റസിഡന്‍സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ………..

പഞ്ചായത്ത് റോഡുകള്‍ ഇരുവശം കോണ്‍ക്രീറ്റ് ചെയതത് സുരക്ഷിതമാക്കി. കനത്ത മഴയിലും തകരാത്ത റോഡ് 22 ാം വാര്‍ഡിന് മാത്രം സ്വന്തം….

വാഹനാപകടങ്ങള്‍ പതിവായ ചമ്പോത്ത് മുക്കില്‍ ട്രാഫിക് മിറര്‍, സ്ഥാപിക്കുന്നു.

പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നു.

എല്ലാ ഞായറാഴ്ചയും റോഡും പരിസരവും വൃത്തിയാക്കുന്നു. രാവിലെ 7 മുതല്‍ 8.30 വരെയാണ് ശുചീകരണം.

500 ഫലവൃക്ഷതൈകള്‍ നട്ടു … പരിപാലവും ഉറപ്പ് വരുത്തി

മുതിര്‍ന്നവരെയും കുട്ടികളെയും ഉള്‍പ്പെടുത്തി കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനം നല്‍കുന്നു

ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിച്ച് സംസ്‌കരിക്കുന്നതിനായി എല്ലാ വീട്ടിലും വേസ്റ്റ്് ബിന്‍ സ്ഥാപിച്ചു.

പ്ലാസ്റ്റിക് – ഇ – മാലിന്യം എന്നിവ പഞ്ചായത്തിന്റെ സഹായത്തോടെ കയറ്റുമതി ചെയ്തു.

എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് ഇഫ്താര്‍ വിരുന്നും സമൂഹ നോമ്പുതുറയും സംഘടിപിച്ച് വരുന്നു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്