---
title: "#accident | തലകീഴായ് മറിഞ്ഞു;  ആവോലത്ത് നിയന്ത്രണം വിട്ട കാർ  മറിഞ്ഞു; യാത്രക്കാരെ രക്ഷപ്പെടുത്തി  "
english_title: "#turned #upside #down #The #car #went #out #control #overturned #The #passengers #rescued"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220210/turned-upside-down-the-car-went-out-control-overturned-the-passengers-rescued"
published_at: "2024-07-15T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66953a2f19de1_adhiiiii.jpg"
keywords: []
---

# #accident | തലകീഴായ് മറിഞ്ഞു;  ആവോലത്ത് നിയന്ത്രണം വിട്ട കാർ  മറിഞ്ഞു; യാത്രക്കാരെ രക്ഷപ്പെടുത്തി  

> **Lead Summary:** **നാദാപുരം :[**കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാന പാതയിൽ നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തലകീഴായ് മറിഞ്ഞു.

## Article Content

**നാദാപുരം :[**കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാന പാതയിൽ നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തലകീഴായ് മറിഞ്ഞു.

കാറിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടു. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

രണ്ട് വട്ടം മറിഞ്ഞ് തല കീഴായ് വീണ കാറിൽ നിന്ന് യാത്രക്കാരെ ഓടികൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

അഭിഭാഷകൻ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് തെന്നി കാർ മറിയുന്ന ദൃശ്യം സമീപത്തെ കടയുടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220210/turned-upside-down-the-car-went-out-control-overturned-the-passengers-rescued)