---
title: "#Festival | എസ്എസ്എഫ്  പ്രതിഭകൾ  മാറ്റുരച്ചു ;  തൂണേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു"
english_title: "#SSF #changed #talents #Thuneri #Sector #Literary #Festival #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220221/ssf-changed-talents-thuneri-sector-literary-festival-concluded"
published_at: "2024-07-15T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695446f2bb82_adashsihaha.jpg"
keywords: []
---

# #Festival | എസ്എസ്എഫ്  പ്രതിഭകൾ  മാറ്റുരച്ചു ;  തൂണേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

> **Lead Summary:** **നാദാപുരം: [**മൂന്ന് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ വെസ്റ്റിലെ കയനോളി താജുൽ ഉലമാ സുന്നി സെന്ററിൽ നടന്ന എസ് എസ് എഫ് തൂണേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

## Article Content

**നാദാപുരം: [**മൂന്ന് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ വെസ്റ്റിലെ കയനോളി താജുൽ ഉലമാ സുന്നി സെന്ററിൽ നടന്ന എസ് എസ് എഫ് തൂണേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

എൺപതിലധികം ഇനങ്ങളിലായി 6 യൂണിറ്റുകളിലെ 200 ഓളം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവ് കവി വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. റിജിൽ മാക്കുറ്റി, ടി മൊയ്തീൻ കോയ, അരവിന്ദാക്ഷൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

 എസ് എസ് എഫ്  ജില്ലാ സെക്രട്ടറി ഹാഫിള് മുജീബ് റഹ്‌മാൻ സുറൈജി സന്ദേശ പ്രഭാഷണം നിർവഹിച്ചു. സമാപന സംഗമത്തിൽ സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രഭാഷണവും സി.കെ മുഹമ്മദ് ഫലപ്രഖ്യാപനവും നടത്തി.

സാഹിത്യോത്സവിന് മുന്നോടിയായി ഒന്നാം ദിനം സയ്യിദ് സൈനുൽ ആബിദീൻ ജിഫ്‌രി കൊടിഞ്ഞി പതാക ഉയർത്തി. മാസാന്ത മഹ്ളറത്തുൽ ബദ്‌രിയയിൽ സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

രണ്ടാം ദിനം ഫസലുദ്ദീൻ സഖാഫി കല്ലറക്കൽ കുറാ തങ്ങൾ അനുസ്മരണവും പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണവും നടത്തി. സയ്യിദ് ഇബ്റാഹിം മശ്ഹൂർ മുഹറം ആത്മീയ സംഗമത്തിന് നേതൃത്വം നൽകി.

വിവിധ ഘടകങ്ങളിലെയും പ്രാദേശികവുമായ പ്രാസ്ഥാനിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ സാഹിത്യോത്സവിന്റെ ഭാഗമായി.

പോയിന്റ് നില: തൂണേരി 386, മുടവന്തേരി വെസ്റ്റ് 370, പേരോട് 354, തോട്ടോളി 187, ഇരിങ്ങണ്ണൂർ വെസ്റ്റ് 133, ഇരിങ്ങണ്ണൂർ ടൗൺ 90 വിജയികൾ 19,20,21 ദിവസങ്ങളിൽ വാണിമേൽ വെച്ച് നടക്കുന്ന നാദാപുരം ഡിവിഷൻ സാഹിത്യോത്സവിൽ പ്രതിഭാത്വം തെളിയിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220221/ssf-changed-talents-thuneri-sector-literary-festival-concluded)