---
title: "#TeachersUnion |  പരിഹാരം തേടി;  കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ  അവകാശ പത്രിക സമർപ്പിച്ചു"
english_title: "#Looking #for #solution  #Kerala #School #Teachers #Union #submitted #claim #form"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220231/looking-for-solution-kerala-school-teachers-union-submitted-claim-form"
published_at: "2024-07-15T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66954edfe93b2_teachersss.jpg"
keywords: []
---

# #TeachersUnion |  പരിഹാരം തേടി;  കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ  അവകാശ പത്രിക സമർപ്പിച്ചു

> **Lead Summary:** **നാദാപുരം :[**വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൽ ഏകപക്ഷീയവും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക.

## Article Content

**നാദാപുരം :[**വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൽ ഏകപക്ഷീയവും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക.

അധ്യാപകർക്ക് ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക,ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം (പ്രൊട്ടക്ഷൻ)നൽകുക, റഗുലർ തസ്തികയിൽ നിയമിതരായവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകുന്നത് അവസാനിപ്പിക്കുക,

നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക, ഉച്ചഭക്ഷണ, യൂണിഫോം തുകകൾ വർദ്ധിപ്പിക്കുക, ഒ.ബി.സി വിഭാഗം സ്കോളർഷിപ്പിൽ മുസ്ലീം വിഭാഗം കുട്ടികളെ കൂടി ഉൾപ്പെടുത്തുക,

എച്ച് എസ്.എസ്, വി.എച്ച്.എസ്.ഇ അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, ഭാഷാധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക.തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയെടത്തിന് കെ.എസ്.ടിയു ഉപജില്ല പ്രസിഡന്റ്‌ കെ.വി കുഞ്ഞമ്മദ് അവകാശ പത്രിക സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220231/looking-for-solution-kerala-school-teachers-union-submitted-claim-form)