---
title: "#Interview  | വളയത്ത് കുക്കാവാം; കെഎപി ആറാം ബറ്റാലിയനില്‍  പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന്"
english_title: "#The #valayam #can #be #crocheted #Practical #Test #Interview #KAP #6th #Battalion #on #19th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220249/the-valayam-can-be-crocheted-practical-test-interview-kap-6th-battalion-on-19th"
published_at: "2024-07-15T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66955f416d02f_interview.jpg"
keywords: []
---

# #Interview  | വളയത്ത് കുക്കാവാം; കെഎപി ആറാം ബറ്റാലിയനില്‍  പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന്

> **Lead Summary:** **നാദാപുരം : [**പതിനെട്ടായിരത്തിൽ പരം രൂപ ശമ്പളം ,വളയത്ത് കുക്കാവാം ,കെഎപി ആറാം ബറ്റാലിയനില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന് ' കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 19ന് രാവിലെ 10 മണിക്ക് വളയം, കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു.

## Article Content

**നാദാപുരം : [**പതിനെട്ടായിരത്തിൽ പരം രൂപ ശമ്പളം ,വളയത്ത് കുക്കാവാം ,കെഎപി ആറാം ബറ്റാലിയനില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന് ' കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 19ന് രാവിലെ 10 മണിക്ക് വളയം, കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു.

ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി, പ്രതിമാസം പരമാവധി 18,225 രൂപ വേതനത്തിലാണ് നിയമനം.

അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.

ഇതോടൊപ്പം കെഎപി ആറ് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ, 15 വര്‍ഷം പൂര്‍ത്തികരിച്ച ടൊയോട്ട ക്വാളിസ് എസ് യു വി ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിന്റെ ലേലം ജൂലൈ 31 രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ വഴി (e-auction) ആയി നടക്കും.

എം എസ് ടി സി ലിമിറ്റഡിന്റെ (M/S. MSTC LTD) വെബ്സെറ്റ് ആയ www.mstcecommerce.com ELV പോര്‍ട്ടര്‍ മുഖേനയാണ് ഇ-ലേലം. വെബ്സൈറ്റില്‍ ബയര്‍ (BUYER) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.

ലേലത്തില്‍ നിശ്ചയിക്കപ്പെട്ട വാഹനങ്ങള്‍ കെഎപി ആറ് ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അനുമതിയോടെ ലേല തീയതിക്ക് തൊട്ട് മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കും.

വാഹനങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9961990930.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220249/the-valayam-can-be-crocheted-practical-test-interview-kap-6th-battalion-on-19th)