വിലങ്ങാട് : വാണിമേൽ പഞ്ചായത്ത് വിലങ്ങാട് 10-വാർഡിൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിന് ഗ്രാമപഞ്ചായത്ത് അനുവദിച്ച 5.5 ലക്ഷം രൂപയുടെ ടാറിങ് പ്രവർത്തി സ്കൂൾ മാനേജർ ഫാ: ബെന്നി കാരക്കാട്ടിന്റെ ആധ്യഷതയിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ സെൽമ രാജൂ ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ കെ ടി ജോസഫ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ആന്റണി, പി ടി എ പ്രസിഡന്റ് വിൽസൺ കൊന്നക്കാട്ട്,വാർഡ് വികസന സമിതി അംഗങ്ങളായ ജോസ് ഇരുപ്പക്കാട്ട്,ഷെബി സെബാസ്റ്റ്യൻ, ബോബി തോക്കാനാട്ട് തുടങ്ങിയവർ സംസാരിച്ചു.
St. George High School inaugurated the road work