---
title: "#arrest | മാരക മയക്കുമരുന്ന് കടത്ത് ; വളയം സ്വദേശികളായ മൂന്ന് യുവാക്കൾ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ"
english_title: "#Trafficking #deadly #drugs #Three #youths #from #Valayam  #custody #Tamil #Nadu #Police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220411/trafficking-deadly-drugs-three-youths-from-valayam-custody-tamil-nadu-police"
published_at: "2024-07-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696335552656_areesttt.jpg"
keywords: []
---

# #arrest | മാരക മയക്കുമരുന്ന് കടത്ത് ; വളയം സ്വദേശികളായ മൂന്ന് യുവാക്കൾ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം: [**കേരളത്തിലേക്ക് മാരകമായ മയക്കുമരുന്ന് കടത്തുന്ന സംഘത്തെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം വളയം സ്വദേശികളായ മൂന്ന് യുവാക്കളാണ് തമിഴ്നാട് ആൻ്റി നർക്കോട്ടിക്ക് സെൽ പിടികൂടിയത്.

## Article Content

**നാദാപുരം: [**കേരളത്തിലേക്ക് മാരകമായ മയക്കുമരുന്ന് കടത്തുന്ന സംഘത്തെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം വളയം സ്വദേശികളായ മൂന്ന് യുവാക്കളാണ് തമിഴ്നാട് ആൻ്റി നർക്കോട്ടിക്ക് സെൽ പിടികൂടിയത്.

സംഘം മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരം തമിഴ്നാട് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

എന്നാൽ യുവാക്കളുടെ ഫോട്ടോ കേരളത്തിലേക്ക് അയച്ച് അവരുടെ പശ്ച്ചാത്തലം അന്വേഷിച്ചു വരികയാണ്. മുപ്പത് വയസ്സിൽ താഴെയുള്ള യുവാക്കളാണ് മൂന്ന് പേരും.

വളയം ടൗണിനടുത്ത് താമസിക്കുന്ന യുവാവ് ഉപയോഗിക്കുന്ന ഇന്നോവയാണ് ലഹരിക്കടത്തിന് ഉപയോഗിച്ചത്.

മയക്ക് മരുന്ന് മാഫിയ സംഘത്തിൽ ഉണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാർ ആരോപിച്ച വളയം കുറ്റിക്കാട് വരയാൽ സ്വദേശിയും കല്ലുനിരക്കടുത്തെ കുങ്കിയുള്ളതിൽ സ്വദേശിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220411/trafficking-deadly-drugs-three-youths-from-valayam-custody-tamil-nadu-police)