---
title: "#disaster | കർമ്മ നിരതരായി; മഴ ദുരിതമാകുമ്പോൾ ആശ്വാസമായി ചെക്യാടും ദുരന്തനിവാരണ സേന "
english_title: "#Karma #free #Chekyat #disaster #management #forces #are #relief #when #the #rains #are #bad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220525/karma-free-chekyat-disaster-management-forces-are-relief-when-the-rains-are-bad"
published_at: "2024-07-16T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696a1557821b_chekkyadddd.jpg"
keywords: []
---

# #disaster | കർമ്മ നിരതരായി; മഴ ദുരിതമാകുമ്പോൾ ആശ്വാസമായി ചെക്യാടും ദുരന്തനിവാരണ സേന 

> **Lead Summary:** **പാറക്കടവ്: [**കനത്ത് പെയ്യുന്ന മഴ ദുരിതമാകുമ്പോൾ ആശ്വാസമായി ചെക്യാടും ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരുടെ സന്നദ്ധ സേവനം.

## Article Content

**പാറക്കടവ്: [**കനത്ത് പെയ്യുന്ന മഴ ദുരിതമാകുമ്പോൾ ആശ്വാസമായി ചെക്യാടും ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരുടെ സന്നദ്ധ സേവനം.

ശക്തമായ മഴക്കിടെ പാറക്കടവ് പുഴയോരത്തെ വേവം തീരദേശ റോഡിൽ മരം പൊട്ടി വീണു. ഗതാഗതം മുടങ്ങിയതോടെ നാദാപുരം ജനകീയ ദുരന്ത നിവാരണ സേന രംഗത്തിറങ്ങി.

അംഗങ്ങളായ സിദ്ദിഖ് കോലോത്ത് ആമിർ കരകുളം മൻസൂർ കരകുളം ഇല്യാസ് മൊയിലി കണ്ടിയിൽ മുനീർ കരിത്രം കോട്ട് ഷാമിൽ വി വി അശ്റഫ് വടക്കുംകര എന്നീ അംഗങ്ങൾ ചേർന്നുകൊണ്ട് റോഡ് ഗതാഗത യോഗ്യമാക്കി.

ചെക്യാട് പഞ്ചായത്ത് ദുരന്ത നിവാരണ സേന അംഗങ്ങൾ കൂടിയാണ് ഇവർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220525/karma-free-chekyat-disaster-management-forces-are-relief-when-the-rains-are-bad)