---
title: "#SNDPmeeting |  തെരുവൻ പറമ്പിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ  നീതിപൂർവ്വമായ അന്വേഷണം നടത്തണം: എസ് എൻ ഡി പി യോഗം"
english_title: "#fair #investigation #should #conducted #incident #beating #youth #street #field #SNDP #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220798/fair-investigation-should-conducted-incident-beating-youth-street-field-sndp-meeting"
published_at: "2024-07-17T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697ed6124f8a_nadapuaram.jpg"
keywords: []
---

# #SNDPmeeting |  തെരുവൻ പറമ്പിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ  നീതിപൂർവ്വമായ അന്വേഷണം നടത്തണം: എസ് എൻ ഡി പി യോഗം

> **Lead Summary:** **നാദാപുരം: [**തെരുവൻ പറമ്പിൽ അങ്ങേക്ക രായി അജീഷിന് മർദ്ദനമേറ്റ സംഭവം അപലപനീയമാണെന്ന് എസ്.എൻ.ഡി,പി. യോഗം ഡയരക്ടർ ബാബു പൂതംപാറ പറഞ്ഞു.

## Article Content

**നാദാപുരം: [**തെരുവൻ പറമ്പിൽ അങ്ങേക്ക രായി അജീഷിന് മർദ്ദനമേറ്റ സംഭവം അപലപനീയമാണെന്ന് എസ്.എൻ.ഡി,പി. യോഗം ഡയരക്ടർ ബാബു പൂതംപാറ പറഞ്ഞു.

എസ്. എൻ. ഡി.പി. യോഗം വിഷ്ണുമംഗലം ശാഖ ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അജീഷിനെ അകാരണമായാണ് ഗുണ്ടകൾ മർദ്ദിച്ചത്.

തലയ്ക്കും വാരിയെല്ലിനും ആണ് പരിക്കേറ്റത്. അജീഷിനെ വധിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഏറെ നാളുകളായി സമാധാനത്തിൽ കഴിയുന്ന ഈ പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണ് ഇത്.

ഇത്തരം സംഭവങ്ങൾ തിക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. പൊലീസ് നീതിപൂർവ്വമായ നടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ശാഖ പ്രസിഡണ്ട് കുമാരൻ അദ്ധ്യക്ഷത വഹിച്ചു റഷീദ് കക്കട്ടിൽ, ജയേഷ് ‌വടകര, രജീഷ് മുള്ളമ്പത്ത്, ചന്ദ്രൻ കല്ലാച്ചി, അനീഷ് ഇ.കെ. എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220798/fair-investigation-should-conducted-incident-beating-youth-street-field-sndp-meeting)