---
title: "#heavyrain |  കനത്തമഴ; വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു"
english_title: "#heavy #rain #kozhikode #vilangad #school #holiday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220853/heavy-rain-kozhikode-vilangad-school-holiday-new-update"
published_at: "2024-07-18T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698907689701_vilangad.jpg"
keywords: []
---

# #heavyrain |  കനത്തമഴ; വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

> **Lead Summary:** **വിലങ്ങാട്: **കനത്തമഴയിൽ വിലങ്ങാട് പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

## Article Content

**വിലങ്ങാട്: **കനത്തമഴയിൽ വിലങ്ങാട് പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

വിലങ്ങാട് ഹൈസ്‌കൾ, സെൻ്റ് ജോർജ് എച്ച്എസ് വിലങ്ങാട്, സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

കോഴിക്കോട് മാളിക്കടവ് റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തുടർന്ന് മാളിക്കടവ് റോഡ് അടക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220853/heavy-rain-kozhikode-vilangad-school-holiday-new-update)