---
title: "#holiday | പുഴയിൽ വെള്ളം കൂടുന്നു; പേരോട് സ്‌കൂളിന് അവധി നൽകി"
english_title: "#The #water #rises #river #Perode #school #given #holiday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220912/the-water-rises-river-perode-school-given-holiday"
published_at: "2024-07-18T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698bf089db9d_pereod.jpg"
keywords: []
---

# #holiday | പുഴയിൽ വെള്ളം കൂടുന്നു; പേരോട് സ്‌കൂളിന് അവധി നൽകി

> **Lead Summary:** **നാദാപുരം: [**പുളിയാവ് പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിന് അവധി നൽകി.

## Article Content

**നാദാപുരം: [**പുളിയാവ് പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിന് അവധി നൽകി.

ഇന്ന് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് പുളിയാവ് പാലം മുങ്ങിയത്. ഇതോടെ സ്കൂ‌ളിന് അവധി നൽകി വിദ്യാർഥികളെ വീടുകളിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു.

ഹൈസ്കൂൾ 12 മണി മുതലും ഹയർ സെക്കൻഡറി സ്കൂൾ 2 മണിക്ക് ശേഷവുമാണ് അവധി നൽകിയത്.

വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ രക്ഷിതാക്കളോട് നേരത്തെ തന്നെ സ്കൂ‌ളിലെത്തി വിദ്യാർത്ഥികളെ വീടുകളിലേക്ക് കൂട്ടാൻ പ്രധാനാധ്യാപകൻ നിർദ്ദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220912/the-water-rises-river-perode-school-given-holiday)