---
title: "#KSEB  | ദുരിതങ്ങൾ പലവിധം : കല്ലാച്ചി കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി"
english_title: "#Distresses #many #ways #Complaint #not #being #able #call #Kalachi #KSEB #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220934/distresses-many-ways-complaint-not-being-able-call-kalachi-kseb-office"
published_at: "2024-07-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d145ab433_kseb.jpg"
keywords: []
---

# #KSEB  | ദുരിതങ്ങൾ പലവിധം : കല്ലാച്ചി കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി

> **Lead Summary:** **നാദാപുരം : [**കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടും കല്ലാച്ചി കെ എസ് ഇ ബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

## Article Content

**നാദാപുരം : [**കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടും കല്ലാച്ചി കെ എസ് ഇ ബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

പലയിടത്തു നിന്നും വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ഫോൺ കിട്ടുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. നാദാപുരം ടെലിഫോൺ എക്സ്‌ചേഞ്ചിന് അടുത്തുള്ള ഭരതൻ ക്ലിനിക്കിന് സമീപം ഉള്ള പോസ്റ്റിൽ ഒരു ഫ്യൂസ് പോയിട്ട് പരിസരത്തുള്ള 15 വീട്ടുകാർ ഇരുട്ടിലായിട്ട് രണ്ട് ദിവസമായി.

പല തവണ വിളിച്ചിട്ടും എടുത്തില്ലെന്നും ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും ഇതുവരെയും യാതൊരു നടപടിയും കെ എസ് ഇ ബി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലന്ന് നാട്ടുകാർ പരാതിപെടുന്നു.

മഴക്കാലമായതിനാൽപോസ്റ്റ് പൊട്ടി വീഴുന്നതും, അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണം ആകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

ഓഫീസിലെ ലാൻഡ് ഫോൺ ഉൾപ്പെടെ ഒരു നമ്പറിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് നാട്ടിലെ സന്നദ്ധ പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെട്ടിരുന്നു.

കെ.എസ്.ഇ.ബി ഓഫീസിൽ പരാതികൾ കേൾക്കാനും പരിഹരിക്കാനും മതിയായ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220934/distresses-many-ways-complaint-not-being-able-call-kalachi-kseb-office)