---
title: "#danger | ചേടിയാലക്കടവ് തൂക്ക്പാലം അപകടാവസ്ഥയിൽ; ഭീതിയോടെ പ്രദേശവാസികൾ "
english_title: "#Suspension #bridge #in #danger #The #locals #are #terrified"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221161/suspension-bridge-in-danger-the-locals-are-terrified-new"
published_at: "2024-07-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a394b851c2_thook.jpg"
keywords: []
---

# #danger | ചേടിയാലക്കടവ് തൂക്ക്പാലം അപകടാവസ്ഥയിൽ; ഭീതിയോടെ പ്രദേശവാസികൾ 

> **Lead Summary:** **നാദാപുരം: **തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ താഴെ മുടവന്തേരിയെയും ഉമ്മത്തൂരിനെയും ബന്ധിപ്പിക്കുന്ന ചേടിയാലക്കടവ് തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പലതായി.

## Article Content

**നാദാപുരം: **തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ താഴെ മുടവന്തേരിയെയും ഉമ്മത്തൂരിനെയും ബന്ധിപ്പിക്കുന്ന ചേടിയാലക്കടവ് തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പലതായി.

മയ്യഴിപ്പുഴക്ക് കുറകെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഈ കമ്പിപ്പാലം പ്രദേശത്തുകാർക്ക് എളുപ്പത്തിൽ അക്കരെയിക്കരെ എത്താനുള്ള ഏക മാർഗ്ഗമാണ്.

പാലമില്ലെങ്കിൽ ഒരു ഭാഗത്തെ കരയിൽ നിന്നും മറു ഭാഗമെത്താൻ സുമാർ അഞ്ചര കിലോ മീറ്ററോളം സഞ്ചരിക്കേണ്ടി വരും.

അക്കരെ പറ്റാൻ മറ്റു സംവിധാനങ്ങളില്ലാത്തത് കാരണം ആളുകൾ ഇപ്പോഴും തകർന്ന് വീഴാറായ ഈ പാലം തന്നെ ഉപയോഗിക്കുന്നുവെന്നതാണ് സ്ഥിതി ഭീതിതമാക്കുന്നത്.

പാലത്തിൽ കൂടിയുള്ള യാത്ര നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു ഇത് വഴി പോകുന്നത് വിലക്കിയെങ്കിലും ഫലമില്ലെന്നതാണ് സ്ഥിതി.

ദീർഘദൂരം നടന്നു മറുകര എത്താനുള്ള പ്രയാസം കൊണ്ടാകാം വിദ്യാർഥികളടക്കമുള്ളവർ ഇപ്പോഴും ഇത് വഴി തന്നെയാണ് യാത്ര.

അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് പതിയണമെന്നും അപകടം ഒഴിവാക്കാൻ ആവശ്യമായവ ഉടനെ ചെയ്യണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221161/suspension-bridge-in-danger-the-locals-are-terrified-new)