---
title: "#RJD | മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കണം -ആർ. ജെ. ഡി"
english_title: "#Free #rations #should #be #given #to #those #suffering #hardship #due #to #rains #RJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221289/free-rations-should-be-given-to-those-suffering-hardship-due-to-rains-rjd"
published_at: "2024-07-19T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a7f5511200_rjd.jpg"
keywords: []
---

# #RJD | മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കണം -ആർ. ജെ. ഡി

> **Lead Summary:** **നാദാപുരം :**മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :**മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

കൃഷിഭവൻ മുഖേന കർഷകരിൽ നിന്നും നാളീകേരം സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആർ.ജെ.ഡി മണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എം കുഞ്ഞിരാമൻ മാസ്റ്റർ ചരമവാർഷികദിനം ജൂലായ് 27 ന് നാദാപുരത്ത് നടത്താൻ തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി.പി രാജൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മറ്റി ഭാരവാഹികളായ ടി.കെ ബാലൻ, കെ.വിനാസർ,വി.കെ പവിത്രൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ എം.കെ മൊയ്തു ,കെ സി കൃഷ്ണൻ, ടി. രാമകൃഷ്ണൻ, ടി. പ്രകാശൻ, പി.കെ അശോകൻ, ടി. മഹേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221289/free-rations-should-be-given-to-those-suffering-hardship-due-to-rains-rjd)