---
title: "#Literaryfestival | പതാക ഉയർന്നു; നാദാപുരം ഡിവിഷൻ  സാഹിത്യോത്സവ് തുടക്കമായി"
english_title: "#The #flag #went #up #Nadapuram #Division #Literary #Festival #has #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221313/the-flag-went-up-nadapuram-division-literary-festival-has-started"
published_at: "2024-07-19T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a8dc95de87_litaraccy.jpg"
keywords: []
---

# #Literaryfestival | പതാക ഉയർന്നു; നാദാപുരം ഡിവിഷൻ  സാഹിത്യോത്സവ് തുടക്കമായി

> **Lead Summary:** നാദാപുരം: മുപ്പത്തിയൊന്നാമത് നാദാപുരം ഡിവിഷൻ സാഹിത്യോത്സവിന് വാണിമേലിൽ പതാക ഉയർന്നു.

## Article Content

നാദാപുരം: മുപ്പത്തിയൊന്നാമത് നാദാപുരം ഡിവിഷൻ സാഹിത്യോത്സവിന് വാണിമേലിൽ പതാക ഉയർന്നു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്രി കുന്നത്ത് ഹുസൈൻ മാസ്റ്റർ നേതൃത്വം നൽകി.

എസ് വൈ എസ് സോൺ സെക്രട്ടറിമാരായ മൂസ കുട്ടി മാസ്റ്റർ, റഫീഖ് മുസ്‌ലിയാർ കരുകുളം. മഹമൂദ് മുസ്‌ലിയാർ ഭൂമിവാതുക്കൽ, തോട്ടത്തിൽ അബ്ബാസ് ഹാജി , നാസർ മാസ്റ്റർ, എടപ്പള്ളി കുഞ്ഞബ്ദുല്ല, ഡിവിഷൻ ഭാരവാഹികളായ സഫ്‌വാൻ തൂണേരി, റഈസ് ചേലമുക്ക്, മുബശിർ വാണിമേൽ. സെക്ടർ സെക്രട്ടറി യാമീൻ അഹ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

ആദ്യ ദിനമായ ഇന്ന് ആത്മീയ സംഗമവും മർഹും സി കെ സിനാൻ അനുസ്മരണ സംഗമവും നടന്നു.

നാളെ രാവിലെ 10 മുതൽ വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ നടക്കും.

ഏഴ് സെക്ടറുകളിൽ നിന്നുള്ള അഞ്ഞൂറോളം മത്സരാർത്ഥികൾ നൂറ്റിയൻപത് ഇനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്.

വിവിധ കാമ്പസുകളിൽ നിന്നുള്ള പ്രതിഭകളും പങ്കെടുക്കും.

വൈകിട്ട് ഏഴിന് ഇ. കെ വിജയൻ എം എൽ എ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എം എസ് മുഹമ്മദ് സന്ദേശ പ്രഭാഷണം നടത്തും.

ഞായറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221313/the-flag-went-up-nadapuram-division-literary-festival-has-started)