---
title: " #betelnuttheft | വിലങ്ങാട് അടയ്ക്ക മോഷണം; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  "
english_title: " #betelnut #theft #Police #registered #case #and #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221501/betelnut-theft-police-registered-case-and-started-investigation"
published_at: "2024-07-20T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b89517cb8c_theft.jpg"
keywords: []
---

#  #betelnuttheft | വിലങ്ങാട് അടയ്ക്ക മോഷണം; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  

> **Lead Summary:** **വിലങ്ങാട്: **വിലങ്ങാട് പുതിയമറ്റത്തിൽ 125 കിലോ ഉരിച്ച അടയ്ക്ക മോഷണം പോയതായി പരാതി.

## Article Content

**വിലങ്ങാട്: **വിലങ്ങാട് പുതിയമറ്റത്തിൽ 125 കിലോ ഉരിച്ച അടയ്ക്ക മോഷണം പോയതായി പരാതി.

പുതിയമാറ്റത്തിൽ ബിബിന്റെ വീടിനോട് ചേർന്നുള്ള അടയ്ക്ക ഫാക്ടറിയിൽ നിന്നാണ് അടയ്ക്ക മോഷണം പോയത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

പുറകിലത്തെ ജനൽ ഇളക്കി മാറ്റി ഉള്ളിൽ കടന്നാണ് മോഷണം.

മോഷണം നടക്കുമ്പോൾ ബിബിൻ സ്ഥലത്തില്ലായിരുന്നു.

രാവിലെ ഫാക്ടറി തുറന്നപ്പോഴാണ് അടയ്ക്ക മോഷണം പോയതായി അറിയുന്നത്.

സംഭവത്തിൽ വളയം പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221501/betelnut-theft-police-registered-case-and-started-investigation)