---
title: "#commemoration | വാണിമേലിൽ ഉമ്മൻ ചാണ്ടി അനുസ്മരണം"
english_title: "#OommenChandy #commemoration #in #Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221597/oommenchandy-commemoration-in-vanimele"
published_at: "2024-07-20T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669be2dcce77c_vaninmel.jpg"
keywords: []
---

# #commemoration | വാണിമേലിൽ ഉമ്മൻ ചാണ്ടി അനുസ്മരണം

> **Lead Summary:** **വാണിമേൽ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബദ്ധിച്ച് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബദ്ധിച്ച് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ഉമ്മൻ ചാണ്ടി ഇന്നത്തെ കാലത്ത് പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും ഏത് സാധാരണക്കാരനും നേരിട്ട് ബദ്ധപ്പെടാൻ പറ്റുന്ന ഒരു ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ. പി. സി. സി. സെക്രട്ടറി സത്യൻ കടിയങ്ങാട് അനുസ്മരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസി: എൻ.കെ.മുത്തലിബ് അധ്യക്ഷതയിൽ കെ.പി.സി.സി.സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസി: ജമാൽ കോരംങ്കോട്ട് മുഖ്യ പ്രഭാഷണം നടത്തി.

എൻ. സുലൈമാൻ. ജോസ് ഇരുപ്പക്കാട്. ഒ.രവീന്ദ്രൻ മാസ്റ്റർ, അനസ് നങ്ങാണ്ടി, മൊയ്തുട്ടി ടി.കെ. കുഞ്ഞാലി മാസ്റ്റർ കെ.ബാലകൃഷ്ണൻ കെ. ഷെബി സെബാസ്റ്റ്യൻ, കല്ലിൽ കുഞ്ഞബ്ദുല്ല, ജയേഷ് കുമാർ യൂ.പി. ഡോൺ കെ.തോമസ്, വിജയൻ കെ.പി.ശരീഫ്, കെ. കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, എം.കെ. ലിബിത്ത്, കെ. സാദിഖ്, കെ.വി.ഇസ്മായിൽ, ടി.കെ.സമീർ കെ.കെ.മാതു, കെ കെ,ഫിറോസ് ചള്ളയിൽ എന്നിവർ സംസാരിച്ചു.

ശോഭ എം.കെ.സ്വാഗതവും ലത്തീഫ് കുണ്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221597/oommenchandy-commemoration-in-vanimele)