---
title: "#whirlwind | ചുഴലി വിറപ്പിച്ചു; നാട് ഭയന്ന് വിറച്ചു, കുറുവന്തേരിയും വളയത്തും പരക്കെ നാശം  "
english_title: "#whirlwind #shook #country #trembled #with #fear #Kuruvantheri #Valayam #were #widely #destroyed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221670/whirlwind-shook-country-trembled-with-fear-kuruvantheri-valayam-were-widely-destroyed-new-update"
published_at: "2024-07-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c9b5013216_gggg.jpg"
keywords: []
---

# #whirlwind | ചുഴലി വിറപ്പിച്ചു; നാട് ഭയന്ന് വിറച്ചു, കുറുവന്തേരിയും വളയത്തും പരക്കെ നാശം  

> **Lead Summary:** **നാദാപുരം : **നിമിഷങ്ങൾ മാറ്റം ഉഗ്രശബ്ദത്തോടെ ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ നാട് ഭയന്ന് വിറച്ചു, ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലും വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലും പരക്കെ വ്യാപകമായ നാശനഷ്ടം.

## Article Content

**നാദാപുരം : **നിമിഷങ്ങൾ മാറ്റം ഉഗ്രശബ്ദത്തോടെ ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ നാട് ഭയന്ന് വിറച്ചു, ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലും വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലും പരക്കെ വ്യാപകമായ നാശനഷ്ടം.

കാറ്റ് ഒരു പ്രദേശത്താകെ സർവ്വ നാശം വിതച്ചെങ്കിലും ആളപായം ഉണ്ടായില്ല.

വീടുകൾക്കും കടകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കും വൻ നാശ നഷ്ടം ഉണ്ടാക്കി.

കെഎസ്ഇബിക്കും വലിയ നഷ്ടം ഉണ്ടാക്കി. വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം നിലച്ചു.

റോഡുകൾക്ക് കുറുകെ വീണ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് നീക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇന്ന് രാവിലെ 7.15 നാണ് മേഖലയിൽ വ്യാപകമായ നാശം വരുത്തിയ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്.

വീടിൻ്റെയും കടകളുടെയും മേൽക്കൂര അഞ്ഞൂറ് മീറ്ററോളം ദൂരത്തേക്ക് പറന്ന് പോയി.

കുറുവന്തേരിയിലേ ശീബോ ദീൻ്റെ വിട ചന്ദ്രിയുടെ ഓട് മേഞ്ഞ വീട് കാറ്റിൽ തകർന്നു.

**ശീബോദിൻ്റെ വിട ചന്ദ്രിയുടെ വീട് തകർന്ന നിലയിൽ****

വിറക് കൂടയും തകർന്നിട്ടുണ്ട്. വീട്ടു പറമ്പിലെ മരങ്ങൾ കട പുഴകി വീണു. സമീപത്തെ തയ്യിൽ സുരേന്ദ്രൻ്റെ വീടിനോട് ചേർന്ന വിറക് പുരയും തേക്ക് മരം വീണ് തകർന്നിട്ടുണ്ട്.

ശീബോധിൻ്റെ വിട മഹേഷിൻ്റെ വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്ന് പോയി.

ശീബോദിൻ്റെ വിട മഹേഷിൻ്റെ വീട്ടിൻ്റെ മേൽകൂര തകർന്ന് കോരമ്പത്ത് നാണുവിൻ്റെ വീട്ട്മുറ്റത്ത് പതിച്ച നിലയിൽ****

കോരമ്പത്ത് നാണുവിൻ്റെ വീട്ടിന് മുകളിൽ മരം വീണ് തകർന്ന നിലയിൽ****

കൂറ്റൻ റൂഫിംഗ് ഷീറ്റുകൾ മുന്നൂറ് മീറ്ററോളം പറന്ന് കോരമ്പത്ത് നാണുവിൻ്റെ വീട്ടുമുറ്റത്താണ് പതിച്ചത്.

കോരമ്പത്ത് നാണുവിൻ്റെ വീടിന് മുകളിലും മരം വീണു അടുക്കള ഭാഗം തകർന്നു. പറമ്പിലെ മരങ്ങൾ കാറ്റ് പിഴുതെറിഞ്ഞു.

കത്തിര്യ വീട്ടിൽ ബാലൻ്റെ പറമ്പിൽ കടപുഴകിയ മരം**

ശീബോധിൻ്റെ വിട മാമി, റഫീഖ് എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണു.

കുറുവന്തേരി സ്കൂൾ പരിസരത്തെ പത്തോളം കടമുറികളുടെ മേൽക്കൂര തകർന്ന് കാറ്റിൽ പറന്ന് പോയി.

ഉടുബൻ്റെ വിട ബാലൻ ദാമോദരൻ മാസ്റ്റർ എന്നിവരുടെ വീടുകളിലും മരം വീണ് നാശനഷ്ടം സംഭവിച്ചു.

കഴിഞ്ഞ ദിവസം മരിച്ച എലിക്കുന്നുമ്മൽ ഉസ്മാൻ്റെ വീടിൻ്റെ മേൽക്കൂര തകർന്ന് കാറ്റിൽ പറന്ന് സമീപത്തെ വീട്ടുപറമ്പിൽ പതിച്ചു.

കത്രിക വീട്ടിൽ സുകുമാരൻ്റെയും വണ്ണാർകണ്ടി കണ്ണൻ്റെയും വീടിൻ്റെ ഓടുകൾ പാറി പോയി തകർന്നു വീണു.

കത്രിക വീട്ടിൽ അബ്ദുള്ളയുടെ മതിൽ മരം വീണ് ഇടിഞ്ഞ് വീണു. വണ്ണാർ കണ്ടിയിൽ വി.കെ സുരേഷിൻ്റെ വീടിന് മുകളിൽ മരം വീണു.

കൊക്കണിൻ്റെ വിട കുഞ്ഞികണ്ണൻ , കണാരൻ എന്നിവരുടെ വീട്ടുപറമ്പിലും മരം വീണു .

ചെക്യാട് ഗ്രാമപഞ്ചായത്തംഗം കെ.ടി കെ ഷൈനി സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221670/whirlwind-shook-country-trembled-with-fear-kuruvantheri-valayam-were-widely-destroyed-new-update)