---
title: "#Peoplesarmor  | ജനകീയ കവചം ഇന്ന്  മയക്ക് മരുന്ന് മാഫിയകൾക്കെതിരെ വളയത്ത് ഇന്ന്  യുവജന പ്രതിരോധം"
english_title: "#People #armor #today #youth #defense #the #ring #against #drug #mafias #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221697/people-armor-today-youth-defense-the-ring-against-drug-mafias-today"
published_at: "2024-07-21T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669ca8a459500_dyfvalayam.jpg"
keywords: []
---

# #Peoplesarmor  | ജനകീയ കവചം ഇന്ന്  മയക്ക് മരുന്ന് മാഫിയകൾക്കെതിരെ വളയത്ത് ഇന്ന്  യുവജന പ്രതിരോധം

> **Lead Summary:** **വളയം:[**യുവാക്കളെ വഴിതെറ്റിക്കാൻ ലഹരിയുടെ വലവിരിക്കുന്ന മയക്ക് മരുന്ന് മാഫിയകൾക്കെതിരെ വളയത്ത് ഇന്ന് യുവജന പ്രതിരോധം.ഡിവൈഎഫ്ഐ വളയം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ജനകീയ കവചം തീർക്കും.

## Article Content

**വളയം:[**യുവാക്കളെ വഴിതെറ്റിക്കാൻ ലഹരിയുടെ വലവിരിക്കുന്ന മയക്ക് മരുന്ന് മാഫിയകൾക്കെതിരെ വളയത്ത് ഇന്ന് യുവജന പ്രതിരോധം.ഡിവൈഎഫ്ഐ വളയം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ജനകീയ കവചം തീർക്കും.

നാല് മണിക്ക് വളയം കുറ്റിക്കാട് യുപി സ്കൂൾ പരിസരം കേന്ദ്രീകരിച്ച് വരയാലിലേക്ക് പ്രകടനമായെത്തി അവിടെ ജനകീയ കവചം തീർക്കും. പരിപാടി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. രാഹുൽ രാജ് ഉദ്ഘാടനം ചെയ്യും.

നാടിനെയും പുതുതലമുറയ്ക്കും കാവലാകാൻ ആഗ്രഹിക്കുന്ന മുഴുവൻ ബഹുജനങ്ങളും പരിപാടിയിൽ അണിനിരക്കണമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221697/people-armor-today-youth-defense-the-ring-against-drug-mafias-today)