---
title: "#Beware | തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗാനങ്ങളോട് ജാഗ്രത പുലർത്തണം:പേരോട്"
english_title: "#Beware #songs #that #spread #wrong #ideas #perod"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221734/beware-songs-that-spread-wrong-ideas-perod"
published_at: "2024-07-21T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cbf33689a9_sahithyoslavv.jpg"
keywords: []
---

# #Beware | തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗാനങ്ങളോട് ജാഗ്രത പുലർത്തണം:പേരോട്

> **Lead Summary:** **നാദാപുരം :[ **തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗാനങ്ങളിൽ നിന്ന് ഗാനരചയിതാക്കളും ആലാപനം നടത്തുന്നവരും വിട്ടുനിൽക്കണമെന്ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി .

## Article Content

**നാദാപുരം :[ **തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗാനങ്ങളിൽ നിന്ന് ഗാനരചയിതാക്കളും ആലാപനം നടത്തുന്നവരും വിട്ടുനിൽക്കണമെന്ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി .

വാണിമേലിൽ വച്ച് സംഘടിപ്പിച്ച എസ് എസ് എഫ് നാദാപുരം ഡിവിഷൻ മുപ്പത്തിയൊന്നാമത് സാഹിത്യോത്സവ് ഉദ്ഘാടനവേദിയി൪ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവിഷൻ സാഹിത്യോത്സവ് സ്ഥലം എം എൽ എ ഇ.കെ വിജയൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പരിപാടിയിൽ എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ്‌ ഹാഫിള് ഫള്ൽ സുറൈജി അധ്യക്ഷത വഹിച്ചു.

എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഡോ എം എസ് മുഹമ്മദ്‌ സന്ദേശ പ്രഭാഷണം നടത്തി.ജലീൽ ചാലക്കണ്ടി,അഷ്‌റഫ്‌ കൊറ്റാല,അനസ് നാങ്ങാണ്ടി സംസാരിച്ചു.

ചിയ്യൂർ മുഹമ്മദ്‌ മുസ്‌ലിയാർ,മുനീർ സഖാഫി ഓർക്കാട്ടേരി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നറോത്ത് അമ്മദ് ഹാജി,എടപ്പള്ളി മൊയ്‌ദു ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

ഉവൈസ് ചെക്യാട് സ്വാഗതവും റഈസ് വാണിമേൽ നന്ദിയും പറഞ്ഞു. ഇന്ന് ഡിവിഷൻ പരിധിയിലെ  ഏഴ്  സെക്റ്ററുകളിൽ നിന്നും ,അഞ്ച് ക്യാമ്പസുകളിൽ നിന്നും 500 ൽ പരം മത്സരാർഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവ് ഇന്ന് വൈകിട്ട് 7 മണിക്ക് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221734/beware-songs-that-spread-wrong-ideas-perod)