---
title: "#fireforce |  ദുരിതം തീർക്കാൻ ഫയർഫോഴ്സും;   ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയിൽ ഫയർഫോസിൻ്റെ സേവനവും   "
english_title: " #fire #force #relieve #distress #And #Firefox #service #cyclone #ravaged #area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221746/fire-force-relieve-distress-and-firefox-service-cyclone-ravaged-area"
published_at: "2024-07-21T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc5be55881_valayanm.jpg"
keywords: []
---

# #fireforce |  ദുരിതം തീർക്കാൻ ഫയർഫോഴ്സും;   ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയിൽ ഫയർഫോസിൻ്റെ സേവനവും   

> **Lead Summary:** **നാദാപുരം :[**[m) ](ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയിൽ നാട്ടുകാർക്ക് ഫയർഫോസിൻ്റെ സേവനവും. ചുഴലിക്കാറ്റിൽ വൻനാശ നഷ്ടം സംഭവിച്ച കുറുവന്തേരി, വളയം, നിരവുമ്മൽ , മാമുണ്ടേരി ഭാഗങ്ങളിൽ ആണ് ഫയർഫോഴ്സിൻ്റെ സേവനം.

## Article Content

**നാദാപുരം :[**[m) ](ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയിൽ നാട്ടുകാർക്ക് ഫയർഫോസിൻ്റെ സേവനവും. ചുഴലിക്കാറ്റിൽ വൻനാശ നഷ്ടം സംഭവിച്ച കുറുവന്തേരി, വളയം, നിരവുമ്മൽ , മാമുണ്ടേരി ഭാഗങ്ങളിൽ ആണ് ഫയർഫോഴ്സിൻ്റെ സേവനം.

ഇന്ന് രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ കുറുവന്തേരി യു പി സ്കൂളിന് സമീപത്തെ നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. കൂടാതെ കെഎസ്ഇബി ലൈനുകളും പൊട്ടിവീണു വൈദ്യുതി ബന്ധം തരാറിലായി.

നാദാപുരത്തു നിന്നും അസി: സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സംഭവസ്ഥലത്ത് എത്തി മരങ്ങൾ മുറിച്ച് മാറ്റി.

അസി:സ്റ്റേഷൻ ഓഫീസർ (ജിആർ )കെ എം ഷമേജ് കുമാർ, ഫയർ ഓഫീസർമാരായ എംകെ ലിനീഷ്. എ കെ ഷിഗിൻ ചന്ദ്രൻ, എൻ കെ അഖിൽ, ടി കെ വൈഷ്ണവ് ജിത്ത് തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.

പഞ്ചായത്ത്, വില്ലേജ്, കെഎസ്ഇബി, പോലീസ്, അധികൃതർ സ്ഥലത്തുണ്ടായിരുന്നു.വളയം നിരവുമ്മൽ, മുളിവയൽ മേഖയിൽ വ്യാപക നാശനഷ്ടം.

നിരവധി വീടുകൾക്ക് വലിയ കേട് പാട് സംഭവിച്ചു. മരങ്ങൾ വ്യാപകമായി മുറിഞ്ഞു വീണു. വൈദ്യുതി ബന്ധം നിലച്ചു. ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനുകളും മരങ്ങൾ വീണ് തകർന്നു.

രാവിലെ 7.15 ന് ശക്തമായ ചുഴലിക്കാറ്റ് വീശിയത്.കക്കൂഴിയുള്ള പറമ്പത്ത് കുഞ്ഞിരാമൻ്റെ വീടും, അശോകന്റെ വീടും തോട്ടത്തിൽ അബാസിൻ്റെ വീടും, കോരപൊയിൽ രാജന്റെ വീടും ഭാഗികമായി തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221746/fire-force-relieve-distress-and-firefox-service-cyclone-ravaged-area)