---
title: "#Hurricane | കുറുവന്തേരിയിലെ ചുഴലിക്കാറ്റ്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം ഡിസിസി "
english_title: "#DCC #announce #cyclone #special #package #Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221798/dcc-announce-cyclone-special-package-kuruvantheri"
published_at: "2024-07-21T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cf8eff0b20_vmurALee.jpg"
keywords: []
---

# #Hurricane | കുറുവന്തേരിയിലെ ചുഴലിക്കാറ്റ്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം ഡിസിസി 

> **Lead Summary:** **നാദാപുരം:[**[ ](കുറുവന്തേരിയിലെ ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ. .

## Article Content

**നാദാപുരം:[**[ ](കുറുവന്തേരിയിലെ ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ. .

കൃഷി, വീട്,വാഹനം, കെട്ടിടം,മതിൽ, ഉപജീവനമാർഗം എന്നിവയ്ക്ക് ഉൾപ്പെടെ വലിയ നാശമാണ് ഉണ്ടായത്.ഏതാണ്ട് രണ്ടു കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

നഷ്ടം കണക്കാക്കാനായി പ്രത്യേക റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും സംഭവസ്ഥലം സന്ദർശിച്ച ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221798/dcc-announce-cyclone-special-package-kuruvantheri)