---
title: "#EKVijayan | ചുഴലിക്കാറ്റ് നാശ നഷ്ടം കണക്കാക്കി ദുരിതബാധിതർക്ക് സഹായമെത്തിക്കണം - ഇകെ വിജയൻ എംഎൽഎ"
english_title: "#EKVijayan #MLA #should #assess #damage #caused #cyclone #help #affected #peopl"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221857/ekvijayan-mla-should-assess-damage-caused-cyclone-help-affected-peopl"
published_at: "2024-07-21T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d37ff2c855_ekvijayan.jpg"
keywords: []
---

# #EKVijayan | ചുഴലിക്കാറ്റ് നാശ നഷ്ടം കണക്കാക്കി ദുരിതബാധിതർക്ക് സഹായമെത്തിക്കണം - ഇകെ വിജയൻ എംഎൽഎ

> **Lead Summary:** **നാദാപുരം :[**ചെക്യാട് വളയം പഞ്ചായത്തുകളിൽ ഇന്ന് രാവിലെ ചുഴലിക്കാറ്റ് നാശ വിതച്ച പ്രദേശവും വീടുകളും ഇകെ വിജയൻ എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റവന്യൂ - ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

## Article Content

**നാദാപുരം :[**ചെക്യാട് വളയം പഞ്ചായത്തുകളിൽ ഇന്ന് രാവിലെ ചുഴലിക്കാറ്റ് നാശ വിതച്ച പ്രദേശവും വീടുകളും ഇകെ വിജയൻ എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റവന്യൂ - ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

ചുഴലിക്കാറ്റിൽ ഉണ്ടായ നാശ നഷ്ടം കണക്കാക്കി ദുരിതബാധിതർക്ക് സഹായമെത്തിക്കണമെന്ന് ഇകെ വിജയൻ എംഎൽഎ റവന്യൂ - കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിങ്കളാഴ്ച്ച കുറുവന്തേരിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി നഷ്ട ബാധിതരിൽ നിന്ന് പരാതി സ്വീകരിക്കും. പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടം കണക്കാക്കുകയും ചെയ്യും.

കുറുവന്തേരി ,വളയം, വണ്ണാർകണ്ടി , നിരവുമ്മൽ, മുളിവയൽ പ്രദേശത്തെ ദുരിത ബാധിതരായ നല്പതോളം വീടുകൾ ഇകെ വിജയൻ എംഎൽഎ സന്ദർശിച്ചു.

ജില്ലാപഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അംബുജം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ടി.കെ ഷൈനി, കെ.പി മോഹൻദാസ് , പി പി സിനില, പായേൻ്റവിട മൂസ, കെ.പി കുമാരൻ, മറ്റ് ജനപ്രതിനിധികളും ആശ്വാസ വാക്കുകളുമായെത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221857/ekvijayan-mla-should-assess-damage-caused-cyclone-help-affected-peopl)