---
title: "#CPIM | സമാനതയില്ലാത നാശനഷ്ടം; ചുഴലിക്കാറ്റ്  നഷ്ടപരിഹാരം ഉടൻ നൽകണം -സി. പി. ഐ. എം "
english_title: "#unparalleled #damage #Cyclone #compensation #should #be #paid #immediately #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221859/unparalleled-damage-cyclone-compensation-should-be-paid-immediately-cpi-m-new-update"
published_at: "2024-07-21T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d413ef1e7d_piocc.jpg"
keywords: []
---

# #CPIM | സമാനതയില്ലാത നാശനഷ്ടം; ചുഴലിക്കാറ്റ്  നഷ്ടപരിഹാരം ഉടൻ നൽകണം -സി. പി. ഐ. എം 

> **Lead Summary:** **നാദാപുരം :**ചെക്യാട്, വളയം ,വാണിമേൽ വില്ലേജുകളിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :**ചെക്യാട്, വളയം ,വാണിമേൽ വില്ലേജുകളിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റിൽ സമാനതകളില്ലാത്ത നഷ്ടമാണ് ഉണ്ടായത്.

നിരവധി വീടുകൾ, കാർഷിക വിളകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് നാശമുണ്ടായി.

കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പലർക്കും ജീവിതോപാദികളാണ് നഷ്ടമായത്.

സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി റവന്യു, കൃഷി വകുപ്പുകൾ നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാര ധനസഹായം വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ഏരിയ സെക്രട്ടറി പി. പി ചാത്തു പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ദുരിതം നേരിട്ട മുപ്പത്തി ആറ് വീടുകളും പി. പി ചാത്തു സന്ദർശിച്ചു. ഡി. വൈ. എഫ്. ഐ നേതാവ് അഷിലും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221859/unparalleled-damage-cyclone-compensation-should-be-paid-immediately-cpi-m-new-update)