---
title: "#Apply | ഉടൻ അപേക്ഷിക്കണം;  എൽ ബി എസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു"
english_title: "#Apply #immediately #Applications  #invited #admission #LBS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221968/apply-immediately-applications-invited-admission-lbs"
published_at: "2024-07-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e04d6c525b_applicationnn.jpg"
keywords: []
---

# #Apply | ഉടൻ അപേക്ഷിക്കണം;  എൽ ബി എസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം :[** കേരള ഗവൺമെൻറ് സ്ഥാപനമായ എൽ ബി എസ് സ്കിൽ സെൻറർ ഈ വർഷം കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു.

## Article Content

**നാദാപുരം :[** കേരള ഗവൺമെൻറ് സ്ഥാപനമായ എൽ ബി എസ് സ്കിൽ സെൻറർ ഈ വർഷം കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു.

കല്ലാച്ചി കോർട്ട് റോഡിലെ മാസ്റ്റേഴ്സ് അക്കാദമി കെട്ടിടത്തിലാണ് കോഴ്സുകൾ നടത്തുന്നത്. ഗവൺമെൻറ് അംഗീകൃത കോഴ്സുകൾ ആയ പി ജി ഡി സി എ കോഴ്സിലേക്ക് ബിരുദധാരികൾക്കും, ഡിസിഎ, അക്കൗണ്ടിംഗ് ടാലി, ജി എസ് ടി, ഡിടിപി, ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ ,മൊബൈൽ ടെക്നോളജി തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾക്ക് പ്ലസ് ടു യോഗ്യത നേടിയവർക്കും അപേക്ഷിക്കാം .

ഓരോ ബാച്ചിലും 30 പേർക്ക് വീതമാണ് പ്രവേശനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ക്ലാസുകൾ ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.

അപേക്ഷ ഫോം ഓഫീസിൽ ലഭ്യമാണ്. ഒ ബി സി, ഓ ഇ സി, എസ് സി ,എസ് ടി വിദ്യാർത്ഥികൾക്ക് സംവരണവും ഫീസ് ഇളവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 75 92 88 33 11, lbssc1106kallachi@gmail.com.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221968/apply-immediately-applications-invited-admission-lbs)