---
title: "#SSF | ക്യാമ്പസിൽ ദാറുൽഹുദാ ;  എസ്  എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് നരിപറ്റ ജേതാക്കൾ"
english_title: "#Darulhuda #campus #SSF #Nadapuram #Division #Sahityotsav #Naripata #Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221999/darulhuda-campus-ssf-nadapuram-division-sahityotsav-naripata-winners"
published_at: "2024-07-22T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e18da6ed9e_ssff.jpg"
keywords: []
---

# #SSF | ക്യാമ്പസിൽ ദാറുൽഹുദാ ;  എസ്  എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് നരിപറ്റ ജേതാക്കൾ

> **Lead Summary:** **നാദാപുരം : [**എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് വാണിമേലിൽ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന മത്സര പരിപാടിയിൽ നരിപറ്റ, വാണിമേൽ, ചെക്യാട് സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

## Article Content

**നാദാപുരം : [**എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് വാണിമേലിൽ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന മത്സര പരിപാടിയിൽ നരിപറ്റ, വാണിമേൽ, ചെക്യാട് സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

ക്യാമ്പസ് വിഭാഗത്തിൽ നാദാപുരം ദാറുൽ ഹുദാ ആർട്സ് & സയൻസ്, സിറാജുൽ ഹുദാ വിമൻസ് കോളേജ് പാറക്കടവ്, എം ഇ ടി ആർട്സ് & സയൻസ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിലെ പാറക്കടവ് സെക്ടറിൽ നിന്നുമുള്ള മുഹമ്മദ് കെ സർഗ്ഗ പ്രതിഭാ പട്ടവും, വാണിമേൽ സെക്ടറിൽ നിന്നുമുള്ള മുഹമ്മദ് ശഹീം കുന്നത്ത് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.

സമാപന സംഗമം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം നിർവഹിച്ചു, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സുറൈജി സഖാഫി സന്ദേശ പ്രഭാഷണം നടത്തി, സി കെ റാഷിദ് ബുഖാരി അനുമോദന പ്രഭാഷണം നിർവ്വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കുന്നത്ത് ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221999/darulhuda-campus-ssf-nadapuram-division-sahityotsav-naripata-winners)