വാണിമേലിലെ വിശ്രമ കേന്ദ്രം വാദം അടിസ്ഥാന രഹിതം- പി.സുരയ്യ

വാണിമേലിലെ വിശ്രമ കേന്ദ്രം വാദം അടിസ്ഥാന രഹിതം- പി.സുരയ്യ
Jan 22, 2022 11:21 PM | By Anjana Shaji

വാണിമേൽ : വിശ്രമ കേന്ദ്രം വരുന്നതോടെ ചിലർ ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ പറഞ്ഞു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് 2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പ്ലാനിംഗ്‌ ബോർഡിൻറെ അംഗീകാരം നേടി ജില്ലാ ശുചിത്വമിശന്റെ ടെക്നിക്കൽ അനുവാദവും ലഭിച്ച പദ്ധതിയാണ്‌ ഭൂമിവാതുക്കലിന്റെ ഹൃദയഭാഗത്ത് പണിതുയർത്തുന്ന വിശ്രമകേന്ദ്രം ( ടേക് - എ ബ്രേക്).

കഴിഞ്ഞ ഭരണ സമിതി മൂന്നര ലക്ഷം രൂപ ചിലവിൽ ഇതേ സ്ഥലത്ത് പണിയാൻ തീരുമാനിച്ച ശുചിത്വ സമുച്ചയത്തിന്റെ അപര്യാപ്തത മനസ്സിലാക്കിയാണ് എട്ടു ലക്ഷം രൂപ ചിലവിൽ ശുചിത്വ സമുച്ചയം ഉൾപ്പെടെ വിശ്രമകേന്ദ്രം പണിയാൻ തീരുമാനിച്ചത്.

ഈ പദ്ധതിക്കാണ് 2021 മാർച്ചിൽ അംഗീകാരം ലഭിച്ചത്. ഈ പദ്ധതി നടപ്പിലാക്കുമെന്നായതോടെ 2021 ഓഗസ്റ്റിൽ ഒരു വ്യക്തി മനുഷ്യവകാശ കമ്മിഷനു കത്തയക്കുകയും, ഡിസംമ്പർ മാസം കമ്മിഷൻ പഞ്ചായത്തിനും കത്തയക്കുന്നു. നടപടി ക്രമത്തിന്റെ ഭാഗമായി പഞ്ചായത്ത് മറുപടിയും കൊടുത്തു.

പഞ്ചായത്ത് ഫണ്ടനുവദിച്ച് സാങ്കേതിക അനുവദി വാങ്ങി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഒരു പദ്ധതി മാസങ്ങൾ കഴിഞ്ഞ് കമ്മീഷൻ അയച്ച കത്തിന്റെ പേരിലാണ് നടപ്പിലാക്കുന്നതെന്ന വിവരദോഷികൾക്കേ പറയാൻ കഴിയൂ. പദ്ധതിയെ സംബന്ധിച്ച് ഒരു സാമാന്യ ധാരണ ഉള്ളവർക്ക് ഇത്തരം പ്രസ്താവന ഇറക്കാൻ കഴിയില്ല.

ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ബ്രഹത്തായ ജനകീയ പദ്ധതികളെ ഇകഴ്ത്തി കാണിക്കാൻ ചില ദുഷ്ട ശക്തികൾ നടത്തുന്ന ശ്രമങ്ങളെ മനുഷ്യ സ്നേഹികൾ തിരിച്ചറിയണമെന്നും, വ്യാജ വാർത്തകൾ പടച്ചു വിടുന്ന വികസന വിരോധികളെ ഒറ്റപ്പെടുത്തണമെന്നും സുരയ്യ പറഞ്ഞു.

Vanimel rest house argument is baseless- P. Suraya

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories