---
title: "#LunarDay  | പുളിയാവ് ഗവണ്മെന്റ് എൽ പി സ്കൂൾ ചാന്ദ്രദിനാഘോഷം നടത്തി "
english_title: "#Puliav #Govt #LP #School #conducted #LunarDay #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222105/puliav-govt-lp-school-conducted-lunarday-celebration"
published_at: "2024-07-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e73eacd733_adhishhh55.jpg"
keywords: []
---

# #LunarDay  | പുളിയാവ് ഗവണ്മെന്റ് എൽ പി സ്കൂൾ ചാന്ദ്രദിനാഘോഷം നടത്തി 

> **Lead Summary:** **നാദാപുരം:[ **പുളിയാവ് ഗവൺമെന്റ് എൽ പി സ്കൂളിൽ ചന്ദ്രദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ നടത്തി ബിനിത ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ സി പൈലറ്റ് അഹമ്മദ് കല്ലോളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **പുളിയാവ് ഗവൺമെന്റ് എൽ പി സ്കൂളിൽ ചന്ദ്രദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ നടത്തി ബിനിത ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ സി പൈലറ്റ് അഹമ്മദ് കല്ലോളി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് റിമോട്ട് വിമാനങ്ങൾ പറത്തുകയും, ആകാശ യാത്രയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.           

റോക്കറ്റ് നിർമ്മാണം, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, അമ്പിളി പാട്ടുകൾ, മാനത്തെ കാഴ്ചകൾ എന്ന വിഷയത്തിൽ ചിത്രരചനയും നടത്തി. ചടങ്ങിൽ ബിനിത ഡി അഹ്മദ് കല്ലോളിക്ക് ഉപഹാര സമർപ്പണം നടത്തി.

രജിനത്ത് കൂളിയരിഞ്ഞി എം പി ടി എ പ്രസിഡന്റ്, ശുഹൈബ് കെ വി എസ് എം സി അംഗം, ജാബിർ കെ വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222105/puliav-govt-lp-school-conducted-lunarday-celebration)