---
title: "#treefell | ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് വീണു, യാത്രക്കാരും ഡ്രൈവറും രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "#coconut #tree #fell #top #auto #miraculously #passengers #driver #survived"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222112/coconut-tree-fell-top-auto-miraculously-passengers-driver-survived"
published_at: "2024-07-22T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e7c74a573e_aroorrr.jpg"
keywords: []
---

# #treefell | ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് വീണു, യാത്രക്കാരും ഡ്രൈവറും രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **അരൂർ:[ **ഓട്ടോക്ക് മുകളിൽ തെങ്ങ് വീണു യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുമായി പോയ ഓട്ടോക്ക്മുകളിൽ തെങ്ങ് വീണു.

## Article Content

**അരൂർ:[ **ഓട്ടോക്ക് മുകളിൽ തെങ്ങ് വീണു യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുമായി പോയ ഓട്ടോക്ക്മുകളിൽ തെങ്ങ് വീണു.

അരൂരിൽ സർവ്വീസ് നടത്തുന്ന കല്ലുമ്പുറം ആലക്കൽ താഴ സജിത്ത് യാത്രക്കാരുമായി ഓട്ടം പോയപ്പോഴാണ് ഓട്ടോക്ക് മുകളിൽ തെങ്ങ് വീണത്.

മൂന്ന് യാത്രക്കാരും ഡ്രൈവറും ഭാഗ്യത്തിന് രക്ഷപ്പെട്ടു. കുന്നുമ്മൽ ക്ഷേത്രത്തിനും അരൂർ റോഡിനും ഇടക്ക് വെച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ തെങ്ങ് വീഴുകയായിരുന്നു.

തെങ്ങ് വൈദ്യുതി ലൈനിൽ തട്ടി വീണതിനാൽ ഓട്ടോക്ക് മുകളിൽ പതിക്കുന്നതിന് ശക്തി കുറയുകയായിരുന്നു. ഓട്ടോറിക്ഷക്ക് തകരാറ് സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222112/coconut-tree-fell-top-auto-miraculously-passengers-driver-survived)