നാദാപുരം :(nadapuram.truevisionnews.com) കൊല്ലം ഈസ്റ്റ് കല്ലട പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ.
പാറക്കടവിലെ തയ്യുള്ളതിൽ മുനീർ (28) നെയാണ് വളയം പൊലീസ് ഇന്ന് വൈകിട്ട് കസ്റ്റഡിയിൽ എടുത്തത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായി ഈസ്റ്റ് കല്ലട എസ്ഐ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് വളയത്തേക്ക് തിരിച്ചിട്ടുണ്ട്.
കല്ലട സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് പാറക്കടവ് സ്വദേശിക്കെതിരെ കേസെടുത്തിട്ടുള്ളത്.
#Kollam #rape #case #young #man #Nadapuram #Parakkadav #arrested #police