---
title: "#Hurricane | വീണ്ടും ചുഴലിയോ? അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം"
english_title: "#Tornado #again #Widespread #damage #Vilangad #due #midnight #gust #wind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222702/tornado-again-widespread-damage-vilangad-due-midnight-gust-wind"
published_at: "2024-07-25T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1e1c0a6a4a_nadaaa.jpg"
keywords: []
---

# #Hurricane | വീണ്ടും ചുഴലിയോ? അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം

> **Lead Summary:** **നാദാപുരം:[ **വീണ്ടും ചുഴലിയോ? യെന്ന ആശങ്ക. ആവർത്തിച്ച് മേഖലയിൽ ശക്തമായ കാറ്റ് വീശുന്നു. ഇന്നലെ അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം.

## Article Content

**നാദാപുരം:[ **വീണ്ടും ചുഴലിയോ? യെന്ന ആശങ്ക. ആവർത്തിച്ച് മേഖലയിൽ ശക്തമായ കാറ്റ് വീശുന്നു. ഇന്നലെ അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം.

വിലങ്ങാട് ഭാഗങ്ങളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത നഷ്ടങ്ങൾ. വാളാതോട് കാക്യോട്ടുമ്മൽ അശോകൻ്റെ വീടിന് മുകളിൽ തെങ്ങ് വീണു.വീടിന് നാശനഷ്ടം.

വിലങ്ങാട് - ഇന്ദിരാ നഗർ, വായാട് ,ഹോമിയോ ഡിസ്പൻസറി ഭാഗം , പാലൂർ, പാനോം , മലയങ്ങാട്, എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത കൃഷി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മരങ്ങൾ വീണ് ഇലക്ട്രിക്ക് ലൈനുകളും പോസ്റ്റുകളും മുറിഞ്ഞ് വീണു. മേഖലയിൽ വൈദ്യുതി വിതരണവും താറുമാറായി. വാണിമേൽ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്തരും വിലങ്ങാട് എത്തും.

ചെക്യാട് കൊയമ്പ്രം പാലം കല്ലി കണ്ടി പള്ളി പരിസരം എന്നിവിടങ്ങളിലും നാശഷ്ടം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222702/tornado-again-widespread-damage-vilangad-due-midnight-gust-wind)