---
title: "#byelection | പാറക്കടവ് ഉപതെരഞ്ഞെടുപ്പ്;   ഇടത് ദുർഭരണത്തിനെതിരെ വിധി എഴുതണം - അഡ്വ: പ്രവീൺ കുമാർ "
english_title: "#Parakkadav #byelection #Judgment #should #written #against #left #misrule #Adv #Praveen #Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222731/parakkadav-byelection-judgment-should-written-against-left-misrule-adv-praveen-kumar"
published_at: "2024-07-25T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1f7f6854b0_praveen.jpg"
keywords: []
---

# #byelection | പാറക്കടവ് ഉപതെരഞ്ഞെടുപ്പ്;   ഇടത് ദുർഭരണത്തിനെതിരെ വിധി എഴുതണം - അഡ്വ: പ്രവീൺ കുമാർ 

> **Lead Summary:** **പാറക്കടവ് :[**വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇടത് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.

## Article Content

**പാറക്കടവ് :[**വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇടത് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.

ജില്ല യു.ഡി എഫ് ചെയർമാൻ ബാലകൃഷ്ണൻ, ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ നയിക്കുന്ന ജില്ല തല യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം പാറക്കടവ് ഡിവിഷനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.എച് ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം ലീഗ് ജന. സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്റർ, ആവോലം രാധാകൃഷ്ണൻ, ടി.കെ ഖാലിദ് മാസ്റ്റർ,ബി.പി മൂസ്സ, കെ.പി . സി തങ്ങൾ, മോഹനൻ പാറക്കടവ്, അഹമ്മദ് കുറുവയിൽ , നസീമ കൊട്ടാരം, സുധ സത്യൻ,

വസന്ത കരിന്ത്രയിൽ, വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, നസീർ കുനിയിൽ, എൻ.കെ കുഞ്ഞിക്കേളു, മധു മോഹൻ, ഹംസ കോമത്ത്, പി ദാമു , റഷീദ് കെ.കെ, സുബൈർ പാറേമ്മൽ, റഫീഖ് ആവുക്കൽ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ദ്വര പ്രസംഗിച്ചു. ടി.പി. ബാലൻ സ്വാഗതവും നടക്ക അമ്മത് ഹാജി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222731/parakkadav-byelection-judgment-should-written-against-left-misrule-adv-praveen-kumar)